×

ആ സീന്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു: ഹണി റോസ്

അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മുരളി ഗോപി,ഫഹദ് ഫാസില്‍ തുടങ്ങിയവരായിരുന്നു ഹണിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. എന്നാല്‍ ഈ സിനിമയില്‍ താനും മുരളി ഗോപിയും ഒത്തുള്ള ഒരു സീന്‍ സിനിമയുടെ പ്രചരണത്തിനായി ഉപയോഗിച്ചത് തന്നെ വളരെ അധികം വേദനിപ്പിച്ചിരുന്നു എന്നാണ് ഹണി പറയുന്നത്.

 

മുരളി ഗോപിക്കൊപ്പമുള്ള ഒരു ലിപ് ലോക്ക് സീന്‍ ആയിരുന്നു അത്. അത്തരം ഒരു സീന്‍ സിനിമയില്‍ ഉണ്ടായിരുന്നു എന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞിരുന്നില്ല. എന്നാല്‍ കഥാ പാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ആ സീന്‍ ചെയ്യാന്‍ തയ്യാറായി. എന്നാല്‍ ആ സീന്‍ സിനിമയുടെ പ്രചരണത്തിനായി അണിയറ പവര്‍ത്തകര്‍ ഉപയോഗിച്ചത് തന്നെ ഏറെ വേദനിപ്പിച്ചെന്നും ഹണി റോസ് പറഞ്ഞു.

‘വണ്‍ബൈ ടുവിന്റെ ചിത്രീകരണത്തിനു മുന്‍പ് സംവിധായകന്‍ ഈ സീനിനെക്കുറിച്ച്‌ എന്നോട് പറഞ്ഞിരുന്നില്ല. ഷൂട്ടിങ് സമയത്താണ് അദ്ദേഹം ഇക്കാര്യം തന്നോട് പറഞ്ഞിരുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടിയായിരുന്നു അത്.

Related image

ഞാന്‍ സന്തോഷപൂര്‍വമാണ് ആ സീന്‍ ചെയതത്.ആ സീന്‍ ചെയ്തതിന് അന്നും ഇന്നും എനിക്ക് ഒരു വിഷമവും തോന്നിയിട്ടില്ല. പക്ഷേ വിഷമിപ്പിച്ചത് സിനിമയുടെ പബ്ലിസിറ്റിക്കായി ആ രംഗം ഉപയോഗിച്ചതാണ്. മാര്‍ക്കറ്റിങ്ങ് തന്ത്രമാണെങ്കില്‍ പോലും ഇക്കാര്യത്തില്‍ തനിക്ക് വിയോജിപ്പുണ്ടായിരുന്നെന്നും ഹണി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top