×

ഫ്രാന്‍സിസ് ജോര്‍ജിനേയും യു.ഡി.എഫില്‍ എത്തിക്കണം: ജോസഫ് വാഴക്കന്‍

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം)ലെ അഭിപ്രായ ഭിന്നത മൂലം മുന്നണി വിട്ട് പോയ ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ കൂടി മുന്നണിയില്‍ എത്തിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. രാജ്യസഭാ സീറ്റെന്ന കനത്ത വിലനല്‍കി മാണിയെ യു.ഡി.എഫിലേക്ക് തിരിച്ചു കൊണ്ടുവന്ന സാഹചര്യത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ തിരിച്ച്‌ കൊണ്ട് വരാന്‍ കേരളാ കോണ്‍ഗ്രസ് (എം) മുന്‍കെെ എടുക്കണമെന്നും അവര്‍ കൂടി വന്നാലെ കേരളാ കോണ്‍ഗ്രസ് പൂര്‍ണമാകുകയുള്ളൂ എന്നും വാഴക്കന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

എറണാകുളം, ഇടുക്കി ജില്ലകളില്‍ ജനാധിപത്യചേരിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിന് അവരുടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന കാര്യം വിസ്‌മരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം പൊട്ടി പുറപ്പെട്ടിരിക്കുകയാണ്. എന്നാല്‍ മാണിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്ന നിലപാടാണ് വാഴക്കന്‍ സ്വീകരിച്ചിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top