×

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ റോബിനച്ചനെ കുറ്റപത്രം വായിച്ച്‌ കേള്‍പ്പിച്ച്‌ കോടതി; കൊട്ടിയൂര്‍ പീഡന കേസ് വിചാരണയ്ക്ക്

തലശ്ശേരി: കൊട്ടിയൂരില്‍ ഫാ. റോബിന്‍ വടക്കുഞ്ചേരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ കോടതിയില്‍ വിചാചരണ തുടങ്ങുന്നു. കേസില്‍ കോടതിയില്‍ ഹാജരായ നാലു പ്രതികളെ കോടതി കുറ്റം വായിച്ചു കേള്‍പ്പിച്ചു. ഒന്നാം പ്രതി റോബിന്‍ വടക്കുഞ്ചേരി, രണ്ടാം പ്രതി തങ്കമ്മ നെല്യാനി, ആറാം പ്രതി സിസ്റ്റര്‍ ലിസ് മറിയ, ഏഴാം പ്രതി സിസ്റ്റര്‍ അനീറ്റ എന്നിവരാണ് വെള്ളിയാഴ്ച തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) മുമ്ബാകെ ഹാജരായത്. കേസ് ഏഴിന് പരിഗണിക്കും.

മുഖ്യപ്രതിയായ ഫാ.റോബിന്‍ വടക്കുഞ്ചേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം വീണ്ടും തള്ളിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേര്‍ക്കെതിരെയാണ് കേസ്. കേസില്‍ മൂന്നുപേര്‍ക്ക് ഗൂഢാലോചനക്കുറ്റമാണ്. ഒന്നാം പ്രതിയായ റോബിന്‍ വടക്കുഞ്ചേരിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. പേരാവൂര്‍ പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പോക്‌സോ കേസായതിനാല്‍ പഴുതുകളടച്ചുള്ള ശിക്ഷാവിധിയാകും വരിക. റോബിന്‍ വടക്കുഞ്ചേരിക്ക് ജീവപര്യന്തം ശിക്ഷ കിട്ടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

സംഭവവുമായി ബന്ധപ്പെട്ട് പത്താളുകളുടെ പേരിലാണ് കേസ്. പ്രതികളുടെ പേരില്‍ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മൂന്നാളുകളുടെ പേരിലുള്ളത് ഗൂഢാലോചനക്കുറ്റമാണ്. പരാവൂര്‍ സിഐ.യായിരുന്ന സുനില്‍കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. അതിനിടെ ജയിലില്‍ കഴിയുന്ന ഫാ. റോബിന്‍ ആത്മകഥ എഴുത്ത് തുടങ്ങിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കിലെ എ ഡിവിഷിനിലെ അഞ്ചാമത്തെ സെല്ലിലാണ് റോബിനെ പാര്‍പിച്ചിരിക്കുന്നത്. പീഡനക്കേസില്‍ അറസ്റ്റിലായി ജയിലിലായ റോബിന് അടുത്തിടെ ടിപി വധക്കേസ് പ്രതികളില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു. ബിരിയാണി വേണ്ടെന്ന് പറഞ്ഞതിന് ടി പി വധക്കേസ് പ്രതികളായ തടവുകാര്‍ വളഞ്ഞിട്ട് തല്ലിയെന്ന റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇയാള്‍ അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയും പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ ഒളിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് റോബിന്‍ അച്ചന്‍ ജയിലിലായത്. കേസില്‍ ഒരു വര്‍ഷത്തോളമായി റിമാന്‍ഡില്‍ കഴിയുന്ന റോബിനെ സുരക്ഷാ കാരണങ്ങളാല്‍ സബ് ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയപ്പോഴാണ് ടിപി വധക്കേസ് പ്രതികള്‍ മര്‍ദ്ദിച്ചത്. 2017 ഫെബ്രുവരിയിലാണ് ഫാ. റോബിന്‍ പീഡനക്കേസില്‍ അറസ്റ്റിലാകുന്നത്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ വികാരി ആയി ഇരിക്കുമ്‌ബോഴാണ് റോബിന്‍ പള്ളിമേടയിലെത്തിയ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയത്.

പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുട്ടിയെ ഇയാള്‍ ഇടപെട്ട് അനാഥാലയത്തിലാക്കിയിരുന്നു. പീഡന സംഭവം മറച്ചുവെയ്ക്കാനും കേസ് ഒതുക്കിത്തീര്‍ക്കാനും ശ്രമിച്ചതിന് മാനന്തവാടി ബിഷപ്പ് ജോസഫ് പൊരുന്നേടത്തിനടക്കം സഭയിലെ പല ഉന്നതര്‍ക്കും നേരെ ആരോപണമുണ്ടായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പുതിയ വീടും വാഗ്ദാനം ചെയ്തിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് നഴ്‌സിങ് പഠനത്തിന് അയച്ചിരുന്ന ഇയാള്‍ അതുവഴിയും ചൂഷണം നടത്തിയതായി ആരോപണമുണ്ടായിരുന്നു.

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന്റെ വലംകൈ ആയിരുന്ന റോബിനായിരുന്നു സഭയുടെ ഭൂമി ഇടപാടുകളില്‍ ദല്ലാളായി പ്രവര്‍ത്തിച്ചിരുന്നത്. ജീവന്‍ ടിവിയുടേയും ദീപിക ദിനപ്പത്രത്തിന്റെയും മാനേജിങ് ഡയറക്ടറായിരുന്നു ഇയാള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top