×

ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്ത് മമ്മൂട്ടിയും ദുല്‍ഖറും

കൊച്ചി: കടവന്ത്രയിലെ സലഫി ജുമാ മസ്ജിദില്‍ നടന്ന ഈദ് നമസ്‌കാരത്തില്‍ നടന്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും പങ്കെടുത്തു. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേരാനും മമ്മൂട്ടി മറന്നില്ല. ഫെയ്‌സ്ബുക്കിലൂടെയും ഇരുവരും ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. സിനിമാ തിരക്കുകള്‍ മാറ്റിവെച്ച് കുടുംബത്തിനൊപ്പം ഈദ് ആഘോഷിക്കുകയാണ് ഇരുതാരങ്ങളും.

മക്ക, മദീന ഉള്‍പ്പെടെ വിവിധ പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും രാവിലെ പെരുന്നാള്‍ നമസ്‌കാരം നടന്നു. സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ആശംസകള്‍ നേര്‍ന്നുകൊണ്ടും തഖ്ബീര്‍ മുഴക്കിക്കൊണ്ടും വിശ്വാസികള്‍ പരസ്പരം ആശ്ലേഷിച്ചു.

വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ഒന്നാകുന്ന ആഘോഷം കൂടിയാണിത്. വരാന്‍ സാധിക്കാത്തവരുടെ വീടുകളില്‍ എല്ലാവിഭവങ്ങളും എത്തിക്കുന്നു.

പത്തിരി, ബിരിയാണി, നെയ്‌ച്ചോറ്, ഇറച്ചിവരട്ടിയത് തുടങ്ങി ഗള്‍ഫിലെ തനത് വിഭവങ്ങളുമായി രുചിപ്പെരുമയുടെ പെരുന്നാള്‍ കൂടിയാണിത്. നോമ്പുകാലത്തിന്റെ എല്ലാ ക്ഷീണവും മറന്ന് രാത്രി ഉറങ്ങാതെ ആഘോഷം പൊടിപൂരമാക്കുന്നതാണ് ഗള്‍ഫിലെ രീതി. ഉച്ചയ്ക്കുശേഷം സകുടുംബം വിവിധയിടങ്ങളിലേക്കു യാത്രയാരംഭിക്കുന്നു. വടക്കന്‍ എമിറേറ്റുകള്‍, ഒമാനിലെ സലാല എന്നിവിടങ്ങളാണ് ഏവരുടെയും പ്രിയപ്പെട്ട കേന്ദ്രങ്ങള്‍. കൊടുംചൂടില്‍നിന്നു സലാലയിലെ മഴത്തണുപ്പിലേക്കുള്ള യാത്രയ്ക്ക് ഓരോ വര്‍ഷവും തിരക്കു കൂടുന്നു. വളഞ്ഞുപുളഞ്ഞ റോഡുകളും മലനിരകളും പുല്‍മേടുകളുമുള്ള സലാലയിലേക്കുള്ള യാത്ര ഏവര്‍ക്കും ആവേശകരമാണ്. യാത്രയ്ക്കിടയില്‍ വിശാലമായ ഈന്തപ്പനത്തോട്ടങ്ങളിലും കൂറ്റന്‍ മരത്തണലുകളിലും വിശ്രമിക്കാം. മേകുനു ചുഴലിക്കാറ്റ് സലാലയില്‍ വന്‍ നാശനഷ്ടം വരുത്തിയെങ്കിലും നവീകരണപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. പ്രധാനപാതകള്‍ ഗതാഗതയോഗ്യമായി. ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളും കൂടുതല്‍ ആകര്‍ഷകമായി. സന്ദര്‍ശകര്‍ക്ക് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top