×

ദിലീപേട്ടന്‍ കുറ്റവാളിയല്ലെന്ന് തെളിഞ്ഞാല്‍? ഡബ്ലുസിസി വേണമെന്നില്ലെന്നും അനുശ്രീ!

മലയാള സിനിമയിലെ ഒരു സംഘടനയിലും താന്‍ അംഗമല്ല. അത്തരത്തില്‍ സ്ത്രീകള്‍ക്കായി ഒരു സംഘടന വേണമെന്നോ അത് വഴി അഭിപ്രായം പ്രകടിപ്പിക്കണമെന്നോ ഇതുവരെ തോന്നിയിട്ടില്ല. സിനിമയിലെ വനിതാസംഘടനയില്‍ അംഗമല്ലാത്തതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു താരം ഈ രീതിയില്‍ പ്രതികരിച്ചത്. അവിടെ പോയി ഒരു കാര്യം പറഞ്ഞ് അത് മാറ്റൂ അല്ലെങ്കില്‍ ഇത് മാറ്റൂ എന്ന് പറയണമെന്ന് ഇന്നുവരെ തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

 

അമ്മ കൈകാര്യം ചെയ്യുന്നില്ലെന്ന പരാതി
അമ്മ കൈകാര്യം ചെയ്യുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന്

നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താരസംഘടനയായ അമ്മ മൗനം പാലിക്കുന്നുവെന്നും വേണ്ടവിധത്തില്‍ വിഷയം പരിഗണിക്കുന്നില്ലെന്നും കണ്ടപ്പോഴാണ് വനിതാസംഘടന രൂപീകരിച്ചത്. ഡബ്ലുസിസി ഉടലെടുക്കാനുണ്ടായ സാഹചര്യം ഇതായിരുന്നു. സംഘടനയിലെ അംഗങ്ങള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്‌ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

 

ദിലീപിനെ കുറ്റം പറയുന്നു

സംഭവവുമായി ബന്ധപ്പെട്ട് എല്ലാവരും ദിലീപിനെയായിരുന്നു കുറ്റപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴും അറിയില്ല അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ദിലീപാണോയെന്ന്. ദിലീപേട്ടനല്ല അത് ചെയ്തതെന്ന് തെളിഞ്ഞാല്‍ ഈ പറയുന്നവര്‍ അത് മാറ്റിപ്പറയുമോ? മുന്‍പ് പറഞ്ഞതൊക്കെ തിരിച്ചെടുക്കാന്‍ അവര്‍ക്ക് കഴിയുമോയെന്നും താരം ചോദിക്കുന്നു.

 

ഉറപ്പുള്ള കാര്യങ്ങള്‍ മാത്രം സംസാരിക്കുക

നമുക്ക് ഉറപ്പുള്ള, ഒരിക്കലും മാറ്റിപ്പറയണ്ടാത്ത തരത്തിലുള്ള കാര്യങ്ങള്‍ മാത്രം പൊതുസമൂഹത്തില്‍ പറയുക. കൂട്ടായ്മയില്‍ പറയുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തോട് പറയാതിരിക്കുക. കൂട്ടായ്മകള്‍ ഇനിയും ഉണ്ടാവണം, സ്ത്രീകള്‍ ഉയര്‍ന്നുവരികയും വേണം. എന്നാല്‍ അതിനകത്തെ പ്രശ്‌നങ്ങള്‍ അവിടത്തെന്ന നില്‍ക്കണമെന്നാണ് അനുശ്രീ പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top