×

ജിസിഡിഎ ചെയര്‍മാന്‍ ഇനി സിഎന്‍ മോഹനന്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സിഎന്‍ മോഹനനെ തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി പി രാജീവ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാവുന്ന ഒഴിവിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ സിഎന്‍ മോഹനന്‍ ജിസിഡിഎ ചെയര്‍മാനാണ്. ജില്ലയില്‍നിന്നുള്ള മുതിര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഒരാളായ മോഹനന്‍ ഏറെക്കാലം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ ആയിരുന്നു.

സിഎന്‍മോഹനന് ഒപ്പം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്റെ പേരും പുതിയ ജില്ലാ സെക്രട്ടറിയായി പരിഗണിച്ചിരുന്നു. മുമ്ബ് മൂന്നു തവണ ജില്ലാ സെക്രട്ടറിയായിരുന്ന കോട്ടമുറിക്കലിനെ വീണ്ടും നിയമിക്കുന്നത് നിലവിലെ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാവമെന്ന വിലയിരുത്തലിലാണ് സിഎന്‍ മോഹനന്റെ തെരഞ്ഞെടുപ്പ്.

സിഎന്‍ മോഹനന്‍ ജില്ലാ സെക്രട്ടറിയാവുന്നതോടെ ജിസിഡിഎയ്ക്കു പുതിയ മേധാവിയെ കണ്ടെത്തേണ്ടി വരും. മുതിര്‍ന്ന നേതാവ് സിഎന്‍ ദിനേശ് മണിയെ ഈ സ്ഥാനത്തേക്കു പരിഗണിക്കുമെന്ന് സൂചനകളുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top