×

സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളെയും ബാബാമാരെയും തൂക്കിക്കൊല്ലണമെന്ന് ബാബാ രാംദേവ്

രാജസ്ഥാന്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്കും ബാബമാര്‍ക്കും വധശിക്ഷ നല്‍കണമെന്ന് യോഗ ഗുരു ബാബ രാംദേവ്. പരിധി ലംഘിക്കുന്നവരെ ജയിലിലേക്ക് അയക്കുക മാത്രമല്ല, മരണം വരെ തൂക്കി കൊല്ലുകയാണ് വേണ്ടത്. അതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും രാംദേവ് പറഞ്ഞു.

സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ദാതി മഹാരാജിനെതിരെ ബലാത്സംഗ കുറ്റം ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു രാംദേവിന്റെ പ്രതികരണം. രണ്ടു വര്‍ഷം മുമ്ബ് ആശ്രമത്തില്‍ വെച്ച്‌ അനുയായിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ദാതി മഹാരാജിനെതിരെ കേസെടുത്തിരുന്നു.

കാവി വസ്ത്രം ധരിക്കുന്നതു മാത്രമല്ല മതാചാര്യനാവാനുള്ള മാനദണ്ഡം. ഏതൊരു ജോലിക്കും അതിന്റേതായ പരിമിതികളും പെരുമാറ്റ ചട്ടങ്ങളും ഉള്ളതുപോലെ ബാബമാര്‍ക്കുമുണ്ട്. കാവി വസ്ത്രം ധരിക്കുന്നതിനാല്‍ ഒരാളെ ബാബ എന്നു വിളിക്കാനാവില്ലെന്നും അത് സ്വഭാവഗുണത്തില്‍ അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top