×

മാണി എരണ്ട പക്ഷിയെപ്പോലെയാണ്: വെള്ളാപ്പള്ളി ചെങ്ങന്നൂരില്‍ ആര് ജയിക്കുമെന്ന് പറയാനാവില്ല

ചെങ്ങന്നൂര്‍: കുമ്മനത്തെ പോലെ നിഷ്‌കളങ്കന്‍ ആയ രാഷ്ട്രീയ പ്രവര്‍ത്തകന് കേരളം രാഷ്ട്രീയത്തില്‍ പിടിച്ചു നിക്കാന്‍ ആവില്ലെന്ന്? എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വലിയ അംഗീകാരമാണ് കുമ്മനത്തന്റെ ഗവര്‍ണര്‍ പദവി. ബിജെപിയിലെ ഗ്രൂപ്പുകളെ ഒന്നിച്ചു നിര്‍ത്താന്‍ കുമ്മനത്തിന് സാധിച്ചില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കെ.എം മാണി എല്‍.ഡി.എഫിനെ കബളിപ്പിച്ചു എന്നിട്ട് ചേരേണ്ടിടത്തു പോയി ചേര്‍ന്നു.കെ.എം മാണി എരണ്ട പക്ഷിയെപ്പോലെയാണ്. എവിടൊക്കെ പറന്നു പോയാലും തിരികെ വെള്ളത്തില്‍ തന്നെ വന്നു വീഴും. മാണി യുഡിഎഫ് ലേക്ക് തന്നെ പോകുമെന്ന് എല്‍ഡിഎഫിന് തിരിച്ചറിയാന്‍ ആവാതെ പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ചെങ്ങന്നൂരില്‍ ആര് ജയിക്കുമെന്ന് പറയാനാവില്ല. ഇത്തവണ ചെങ്ങന്നൂരില്‍ പ്രത്യേകിച്ചൊരു തരംഗവുമില്ല. കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഒന്നാകെ എല്‍.ഡി.എഫിലേക്ക് പോയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top