×

രംഭ മൂന്നാമതും ഗര്‍ഭിണി;

തെന്നിന്ത്യന്‍ നടി രംഭ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ്. സര്‍ഗം, ചമ്പക്കുളം തച്ചന്‍, കൊച്ചി രാജാവ്, ക്രോണിക് ബാച്ചലര്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ നായികയായിരുന്നു. ബിസിനസ്സുകാരനായ ഇന്ദ്രന്‍ പദ്മനാഭനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന രംഭ ഭര്‍ത്താവിനൊപ്പം കാനഡയിലായിരുന്നു.

എന്നാല്‍ കുറച്ച് നാളുകളായി ഇരുവരും വേര്‍പിരിഞ്ഞുവെന്നും കുട്ടികളെ വിട്ടുകിട്ടാന്‍ രംഭ കോടതിയെ സമീപിച്ചുവെന്നുമെല്ലാം വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പക്ഷേ ഈ വാര്‍ത്തകളെല്ലാം വ്യാജമാണെന്നും ഇതെല്ലം ആരോ കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ് രംഭ തന്നെ പിന്നീട് രംഗത്ത് വരികയുണ്ടായി.തെന്നിന്ത്യന്‍ നടി രംഭ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ്. സര്‍ഗം, ചമ്പക്കുളം തച്ചന്‍, കൊച്ചി രാജാവ്, ക്രോണിക് ബാച്ചലര്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ നായികയായിരുന്നു. ബിസിനസ്സുകാരനായ ഇന്ദ്രന്‍ പദ്മനാഭനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന രംഭ ഭര്‍ത്താവിനൊപ്പം കാനഡയിലായിരുന്നു.

എന്നാല്‍ കുറച്ച് നാളുകളായി ഇരുവരും വേര്‍പിരിഞ്ഞുവെന്നും കുട്ടികളെ വിട്ടുകിട്ടാന്‍ രംഭ കോടതിയെ സമീപിച്ചുവെന്നുമെല്ലാം വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പക്ഷേ ഈ വാര്‍ത്തകളെല്ലാം വ്യാജമാണെന്നും ഇതെല്ലം ആരോ കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ് രംഭ തന്നെ പിന്നീട് രംഗത്ത് വരികയുണ്ടായി.

rambha

ഈ സന്തോഷകരമായ നിമിഷത്തില്‍ താന്‍ മൂന്നാമതും ഗര്‍ഭിണിയായ വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്നും ആഹ്‌ളാദം പ്രകടിപ്പിക്കാനാകുന്നില്ലെന്നും കുടുംബത്തിനായി പ്രാര്‍ഥിക്കണമെന്നും പറഞ്ഞുകൊണ്ടാണ് രംഭ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

രണ്ടു പെണ്‍മക്കളാണ് രംഭഇന്ദ്രന്‍ ദമ്പതികള്‍ക്ക്. ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ രംഭയുടെ ആദ്യ പേര് വിജയലക്ഷ്മി എന്നായിരുന്നു. സിനിമയിലെത്തിയ ശേഷമാണ് രംഭ എന്ന പേര് സ്വീകരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top