×

അച്ഛന്റെ മോള്‍ തന്നെ. കിടിലന്‍ ഡബ്‌സ്മാഷുമായി മകള്‍ മീനാക്ഷി

നടന്‍ ദിലീപിന്റെ സിനിമയുടെ ഡയലോഗുകള്‍ കോര്‍ത്തിണക്കി കിടിലന്‍ ഡബ്‌സ്മാഷുമായി മകള്‍ മീനാക്ഷി. ഏറെ നാളുകള്‍ക്ക് ശേഷമാണ് മീനാക്ഷി ഡബ്‌സ്മാഷുമായി വരുന്നത്. ചില ഭാഗങ്ങളില്‍ ദിലീപിന്റെ അതേ ഭാവങ്ങളും ശൈലിയും തന്നെയാണ് മീനാക്ഷിയ്ക്കും.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അച്ഛന്റെ മോള്‍ തന്നെ ! എന്താ ടൈമിംഗ് ! തുടങ്ങി നിരവധി കമ്മന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മീനാക്ഷിക്കൊപ്പം ഒപ്പം ഐഷ നാദിര്‍ഷയും ഉണ്ട്.

ദിലീപിന് പിന്നാലെ മീനാക്ഷിയും സിനിമയില്‍ തുടക്കം കുറിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് നടന്നിരുന്നു. എന്നാല്‍ അനുകൂലമായ ഒരു സൂചനയും ഈ താരപുത്രി നല്‍കിയിരുന്നില്ല. മാത്രമല്ല അഭിനയത്തോടല്ല പഠനത്തോടാണ് ഇപ്പോള്‍ കൂടുതല്‍ താല്‍പര്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതി റിസല്‍ട്ടിനായി കാത്തിരിക്കുകയാണ് മീനാക്ഷി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top