×

‘വില്ലന്‍’ മോഷന്‍ പോസ്റ്ററിന് മികച്ച സ്വീകരണം; മണിക്കൂറുകള്‍കൊണ്ട് കാഴ്ച്ചക്കാര്‍ രണ്ട് ലക്ഷം

https://www.facebook.com/ActorMohanlal/videos/1514730345249323/

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘വില്ലന്റെ’ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഏഴുമണിക്കൂറുകള്‍കൊണ്ട് രണ്ടുലക്ഷത്തിലേറെ ആളുകള്‍ ഇത് കണ്ടുകഴിഞ്ഞു. ചിത്രത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. എന്നും എപ്പോഴും എന്ന ചിത്രത്തിനു ശേഷം മഞ്ജു വാര്യര്‍മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാവും വില്ലന്‍. മോഹന്‍ലാലിന്റെ ഭാര്യയായാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. തമിഴ് നടന്‍ വിശാലും ഹന്‍സികയും പ്രധാനാന വേഷത്തില്‍ എത്തുന്നുണ്ട്.

റോക്ക് ലൈന്‍ വെങ്കിടേഷാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇന്ത്യയില്‍ ആദ്യമായി പൂര്‍ണമായും 8കെയില്‍ ചിത്രീകരിക്കുന്ന സിനിമയാകും വില്ലന്‍. പുലിമുരുകനില്‍ സംഘടനരംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ശരീരഭാരം കുറച്ച്, സോള്‍ട്ട് ആന്റെ് പെപ്പര്‍ ലുക്കില്‍ പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയിലറും ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍. മിസ്റ്റര്‍ ഫ്രോഡാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. 2013ല്‍ പുറത്തിറങ്ങിയ റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഒടുവിലായി പൊലീസ് വേഷത്തില്‍ എത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top