×

കേരളത്തില്‍ പകുതി കുഞ്ഞുങ്ങളും വാക്സിനെടുത്തില്ല; മലപ്പുറത്ത് നാലില്‍ മൂന്ന് കുഞ്ഞിനും വാക്സിന്‍ ലഭിച്ചിട്ടില്ല; കണക്കുകള്‍ ഞെട്ടിക്കുന്നത്

തിരുവനന്തപുരം: മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് എടുത്ത കുഞ്ഞുങ്ങളുടെ എണ്ണം ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ജില്ല തിരിച്ചുള്ള കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതനുസരിച്ച്‌ കേരളത്തിലെ പകുതി കുഞ്ഞുങ്ങളും വാക്സിനെടുത്തിട്ടില്ല. വെറും 48.79 ശതമാനം കുട്ടികള്‍ മാത്രമാണ് വാക്സിനെടുത്തിട്ടുള്ളത്.

ഏറ്റവും കൂടുതല്‍ കുട്ടികള്‍ കുത്തിവയ്പ്പെടുത്തിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. 71 ശതമാനം കുട്ടികളാണ് പത്തനംതിട്ടയില്‍ കുത്തിവയ്പ്പെടുത്തിരിക്കുന്നത്. ആലപ്പുഴയാണ് രണ്ടാം സ്ഥാനത്ത് 66.5 ശതമാനം കുട്ടികള്‍ ഇവിടെ വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞു. 64 ശതമാനത്തോടെ തിരുവനന്തപുരം മൂന്നാം സ്ഥാനത്തും 62.7 ശതമാനത്തോടെ ഇടുക്കി നാലാം സ്ഥാനത്തുമുണ്ട്.

എന്നാല്‍ വടക്കന്‍ ജില്ലകളുടെ കാര്യം തീര്‍ത്തും ആശങ്കാജനകമാണ്. മലപ്പുറത്ത് വെറും 24.1 ശതമാനം കുട്ടികളാണ് വാക്സിന്‍ എടുത്തത്. അതായത് നാലിലൊരുകുട്ടിക്കുപോലും വാക്സിന്‍ ലഭിച്ചിട്ടില്ല. കോഴിക്കോട് ആകെ എടുത്തത് 31.8 ശതമാനം. കണ്ണൂരില്‍ 37.2 ശതമാനം പാലക്കാട് 43.1 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top