×

രണ്ട് മാസത്തെ പ്രണയം ; ഡോക്ടറുടെ 7.5 ലക്ഷം രൂപ ആറ് കേസിലെ പ്രതിയായ അജ്മല്‍ തട്ടിയെടുത്തു

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മല്‍ ഡോ. ശ്രീക്കുട്ടിയെ പരിചയപ്പെടുന്നത് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍.

 

അജ്മല്‍ ഡോക്ടറില്‍ നിന്ന് രണ്ടുമാസംകൊണ്ട് കെക്കലാക്കിയത് എട്ടുലക്ഷംകരുനാഗപ്പളളി ഇടക്കുളങ്ങര പുന്തല തെക്കതില്‍ സ്വദേശി 27 കാരനായ അജ്മല്‍ കൊറിയോഗ്രാഫര്‍ എന്ന രീതിയിലാണ് ശ്രീക്കുട്ടിയുമായി ബന്ധം സ്ഥാപിക്കുന്നത്. അത് വളരെ പെട്ടെന്ന് അടുത്ത സൗഹൃദമായി മാറുകയായിരുന്നു.
തിരുവനന്തപുരം നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശി ഷാജി സുരഭി ദമ്ബതികളുടെ മകളായ ശ്രീക്കുട്ടി 2017 ലാണ് എംബിബിഎസ് പാസായത്. സേലത്തെ വിനായക മിഷന്‍ റിസര്‍ച്ച്‌ ഫൗണ്ടേഷനില്‍ നിന്ന് പഠിച്ചിറങ്ങിയ ശ്രീക്കുട്ടി എംബിബിഎസ് പഠനത്തിന് ഇടയിലാണ് വിവാഹിതയാകുന്നത്. ഒരു വര്‍ഷം മാത്രമാണ് വിവാഹ ബന്ധം തുടര്‍ന്നത്.
ആറ് ക്രിമിനല്‍ കേസില്‍ പ്രതിയായ അജ്മല്‍ ചന്ദനം കടത്തിയ കേസിലും പ്രതിയാണ്. രണ്ട് മാസം മുന്‍പാണ് അജ്മല്‍ ഡോ. ശ്രീകുട്ടിയുമായി സൗഹൃദത്തിലാകുന്നത്.

 

ചികിത്സയ്ക്കായി എത്തിയ അജ്മല്‍ ആ സൗഹൃദം മുതലെടുക്കുകയായിരുന്നു. ചുരുങ്ങിയ സൗഹൃദ കാലത്തിനിടയില്‍ എട്ട് ലക്ഷം രൂപയാണ് ശ്രീക്കുട്ടിയില്‍ നിന്ന് അജ്മല്‍ വാങ്ങിയത്. രണ്ട് മാസത്തിനിടയിലാണ് ഇത്രയും തുക കൈപ്പറ്റിയത്.

 

കഴിഞ്ഞ ഒരു വര്‍ഷമായി വല്യയത്ത് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വരുകയായിരുന്നു ഡോ. ശ്രീകുട്ടി. അതേസമയം സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഡോ. ശ്രീക്കുട്ടിക്കെതിരെ നരഹത്യാക്കുറ്റം. ഡോക്ടര്‍ ശ്രീക്കുട്ടിക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

 

അപകട ശേഷം വാഹനം മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശിച്ചത് ഡോക്ടറെന്നാണു പോലീസ് പറയുന്നത്. ഇവര്‍ക്കെതിരെ പ്രേരണ കുറ്റവും ചുമത്തിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top