×

ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് നേരേ ലൈംഗികാതിക്രമ ശ്രമം ഉണ്ടായി എന്ന പരാതിയില്‍ പൊലീസ് നടപടി വൈകുന്നു എന്ന് സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍. ഇത് സംബന്ധിച്ച്‌ ജൂലി വനിതാ കമ്മീഷന് പരാതി നല്‍കും.

ഇക്കഴിഞ്ഞ 15 ന് കുമളിയില്‍ പ്രാണ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച്‌ ഒരു സംഘം ആളുകളില്‍ നിന്ന് ദുരനുഭവം ഉണ്ടായി എന്നാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്റെ പരാതി. സിനിമയുടെ ചിത്രീകരണത്തിന് ശേഷം മുറിയില്‍ മടങ്ങിയെത്തിയ ജൂലിയോട് വില്ലയുടെ ഉടമയും സുഹൃത്തുക്കളും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നുമാണ് പരാതി.

ഫെഫ്ക അടക്കമുള്ള സിനിമാ സംഘടനകളിലൊന്നും അംഗമല്ലാത്തതിനാല്‍ സിനിമാ മേഖലയില്‍ നിന്ന് സംരക്ഷണം ലഭിച്ചില്ല. പ്രാണയുടെ അണിയറ പ്രവര്‍ത്തകരുടെ പെരുമാറ്റവും മോശമായിരുന്നുവെന്ന് ജൂലി ആരോപിക്കുന്നു.

ഇത് സംബന്ധിച്ച്‌ ഐജിക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് ജൂലി ആരോപിക്കുന്നു. അതിനാലാണ് വനിതാ കമ്മീഷന് പരാതി നല്‍കാന്‍ ഇവര്‍ ഒരുങ്ങുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top