മഴക്കെടുതി : കേരളത്തിലേത് അടുത്ത കാലത്തുണ്ടായിട്ടില്ലാത്ത വലിയ നാശനഷ്ടം ;
ആലപ്പുഴ : കാലവര്‍ഷക്കെടുതിയില്‍ കേരളത്തിലേത് മുന്‍പുണ്ടായിട്ടില്ലാത്തത്ര വലിയ നഷ്ടമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജ്ജു. അടുത്തൊന്നും ഉണ്ടായിട്ടില്ലാത്തത്ര ആള്‍നാശവും വിളനാശവുമാണ് ഉണ്ടായത്. നാശനഷ്ടം വിലയിരുത്താന്‍ പുതിയ കേന്ദ്രസംഘം പത്തുദിവസത്തിനകം കേരളത്തിലെത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ധന, ആഭ്യന്തര, ഗതാഗത, ആരോഗ്യ മന്ത്രായലങ്ങളിലെ പ്രതിനിധികള്‍ കേന്ദ്ര സംഘത്തിലുണ്ടാകും. നീതി ആയോഗ് പ്രതിനിധിയെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. ആവശ്യങ്ങളും മാനദണ്ഡങ്ങളും പരിശോധിച്ച് നഷ്ടപരിഹാരം നിശ്ചയിക്കും. അടിയന്തര ധനസഹായമായി 80 കോടി രൂപ അനുവദിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു. ദുരിതം നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്