അടുത്ത മാസം 12 കോടി വാക്‌സിന്‍ ഡോസുകള്‍ കൂടി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനിടെ, അടുത്ത മാസം 12 കോടി വാക്‌സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 6.09 കോടി വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രം സൗജന്യമായി നല്‍കും. അവശേഷിക്കുന്ന 5.86 കോടി ഡോസുകള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കൂടുതല്‍ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. വിദേശരാജ്യങ്ങളില്‍ വിജയകരമായി നടത്തിവരുന്ന വാക്‌സിനേഷനില്‍ പങ്കാളികളായ വിവിധ കമ്ബനികളുടെ വാക്‌സിനുകള്‍ തദ്ദേശീയ പരീക്ഷണത്തിന് വിധേയമാകാതെ തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത് ഉള്‍പ്പടെയുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ തേടുന്നത്.
ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ രാജ്യത്ത് പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതിനായി വാക്‌സിനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നിലവില്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്നുണ്ട്. കൊവിഡ് അതിതീവ്ര വ്യാപനം നേരിടുന്നതിന് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പുരോഗമിക്കുകയാണ്. നിയന്ത്രണങ്ങള്‍ക്കിടെ വാക്‌സിനേഷന്‍ വേഗത്തിലാക്കിയാല്‍ മാത്രമേ ഇതിന്‍റെ പ്രയോജനം ലഭിക്കൂ. അതിനാല്‍ കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്