പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു
തൃശ്ശൂര്‍: പൂങ്കുന്നത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരിയായ കൊട്ടാരക്കര സ്വദേശിനിയായ ആനി (ലക്ഷ്മി45), പീച്ചി സ്വദേശി ഹരിപ്രസാദ് (25), പെരുമ്പിലാവ് സ്വദേശി ധനേഷ് (28) എന്നിവരും തിരുവനന്തപുരം, ഷൊര്‍ണൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടികള്‍ സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവരാണ്.
പൂങ്കുന്നത്ത് ഉദയനഗര്‍ അവന്യൂ റോഡിലെ ഇരുനിലവീട് വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ജോലിയുള്ള സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലുള്ളവര്‍ക്ക് അയല്‍വാസികളുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍, ആളുകളുടെ വരവും പോക്കും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നല്‍കിയ സൂചനയെത്തുടര്‍ന്നാണ് വെസ്റ്റ് പൊലീസ് വ്യാഴാഴ്ച വൈകീട്ട് റെയ്ഡ് നടത്തിയത്. ഒരുമാസം മുമ്പാണ് വീട് വാടകയ്ക്ക് എടുത്തത്. സീരിയല്‍, സിനിമാ രംഗത്ത് ചെറിയ വേഷങ്ങള്‍ ചെയ്ത പെണ്‍കുട്ടികളെയാണ് പ്രധാനമായും ഇവിടെ എത്തിച്ചിരുന്നത്. ഇപ്പോള്‍ അറസ്റ്റിലായ നടത്തിപ്പുകാരിയായ സ്ത്രീയെ പെണ്‍വാണിഭക്കേസില്‍ മുമ്പ് മണ്ണുത്തി, നെടുപുഴ എന്നിവിടങ്ങളിലെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഓരോ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷവും പഴയ പ്രവര്‍ത്തനം തന്നെയാണ് ഇവര്‍ ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്