ശശി തരൂര്‍ പറഞ്ഞത് അവന്റെ വായിലിരിക്കിട്ടെ- സുരേഷ് ഗോപി എം. പി.
അഭിമന്യൂവിന്റെ വീട് സന്ദര്‍ശനം; മൂന്നര കിലോമീറ്റര്‍ അകലെയുള്ള
വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് ദുഖകരം
തൊടുപുഴ: ശശി തരൂര്‍ വിവാദ പ്രസ്‌താവനയ്‌ക്ക് മറുപടിയില്ലെന്നും അത് അവന്റെ വായിലിരിക്കട്ടെയെന്നും സുരേഷ് ഗോപി എം പി. വട്ടവടയിലെ അഭിമന്യൂവിന്റെ വീട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയായില്‍ നുണ പ്രചരണത്തിന് മറുപടി അവര്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളിലെ പിറക് വശത്തെ ബോര്‍ഡ് സാക്ഷിയാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ആ ബോര്‍ഡില്‍ വട്ടവടയില്‍ നിന്നും മൂന്നര കിലോമീറ്റര്‍ അകലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ബോര്‍ഡ് കാണാമെന്നും അവിടെ വച്ച് താന്‍ ചിരിക്കുന്ന ചിത്രമാണ് ഫെയ്‌സ്‌ബുക്കില്‍ ഒരു കൂട്ടര്‍ പ്രചരിപ്പിച്ചത്. സത്യം എക്കാലവും അതിന്റെ മറ നീക്കി പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ ജന്മഭൂമിയുടെ നവീകരിച്ച ബ്യൂറോയുടെ ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്