×

സ്പീക്കര്‍ സ്ഥാനം – വീണ ജോര്‍ജ്ജിന് – വനം വകുപ്പ് റോഷിക്ക് ; ചീഫ് വിപ്പ് സ്ഥാനം ആന്റണി രാജുവിന് –

 

തിരുവനന്തപുരം : മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്ന് സിപിഎം തീരുമാനം എടുത്ത് വരുകയാണ്. അതിനിടയില്‍ ഒരു എംഎല്‍എ മാര്‍ മാത്രമുള്ള സീനിയര്‍ നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഘടകകക്ഷികളുടെ സംസ്ഥാന നേതാക്കള്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സെക്രട്ടറിയുമായ എ വിജയരാഘവന് കത്ത് നല്‍കി തുടങ്ങി.

കഴിഞ്ഞ തവണ മാറ്റി നിര്‍ത്തിയ ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ലോക് താന്ത്രിക് ജനതാദള്‍ നേതാവ് മോഹനന് മന്ത്രിസ്ഥാനം നല്‍കണമെന്ന് അവരും കത്ത് നല്‍കി.
വളരെക്കാലം എല്‍ഡിഎഫിന് വേണ്ടി വക്താവായി പോരാടുന്ന ആന്റണി രാജുവിന് ചീഫ് വിപ്പ് സ്ഥാനമെങ്കിലും നല്‍കണമെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആവശ്യം. പിണറായി വിജയന്റെ ഗുഡ് ലിസ്റ്റില്‍ ഉള്ള വ്യ്ക്തിയാണ് ആന്റണി രാജു എന്നുള്ളതും ചീഫ് വിപ്പ് സ്ഥാനം ആന്റണി രാജവിന് ലഭിച്ചേക്കും.

എന്നാല്‍ ഗതാഗത വകുപ്പ് എന്‍സിപിക്കും ജലസേചന വകുപ്പ് ജനതാദളിനും തന്നെ നല്‍കേണ്ടതുണ്ടെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു.

സിപിഐയുടെ വനം വകുപ്പ് ഏറ്റെടുത്ത് അത കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കാനാണ് ഇപ്പോള്‍ തീരുമാനമായിട്ടുള്ളത്. വനം വകുപ്പും ചീഫ് വിപ്പ് സ്ഥാനവും വിട്ട് നല്‍കാമെന്ന് സിപിഐയും തത്വത്തില്‍ തീരുമാനിച്ചിട്ടുള്ളതായി അറിയുന്നു.

എന്നാല്‍ ഒരു എംഎല്‍എ മാരുള്ള പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ സിപിഎമ്മിനും സിപിഐയ്ക്കും വിയോജിച്ച് ഉണ്ട്. കടന്നപ്പിള്ളി രാമചന്ദ്രന് കഴിഞ്ഞ പ്രാവശ്യം സീനിയര്‍ മോസ്റ്റ് പരിഗണന വച്ചാണ് നല്‍കിയത്. ഈ ഒരു തവണ കൂടി വകുപ്പ് മന്ത്രിസ്ഥാനം നല്‍കണമെന്നും കോണ്‍ഗ്രസ് എസും കത്ത് നല്‍കി ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള കോണ്‍ഗ്രസിന്റെ റോഷി അഗസ്റ്റിന് സിപിഐ വിട്ട് നല്‍കുന്ന വനം വകുപ്പ് നല്‍കിയേക്കും. സിപിഐയ്ക്ക് വനം വകുപ്പിന് പകരം വകുപ്പ് വിഭജനത്തിലൂടെ 4 മന്ത്രിസ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലഭിച്ചേക്കും.

 

കേരള നിയമസഭയില്‍ ആദ്യാമായി വനിതാ സ്പീക്കറെ കൊണ്ടുവരാനുള്ള നീക്കമാണ് പിണറായി ആരംഭിച്ചത്. അതും മാധ്യമ പ്രവര്‍ത്തകയായ വീണ ജോര്‍ജ്ജിനെ സ്പീക്കറായി തിരഞ്ഞെടുത്തേക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top