×

കണ്ണിറുക്കലില്‍ രാഹുല്‍ മല്‍സരിക്കുന്നത് പ്രിയ വാര്യരോടോ എന്ന് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ പ്രസംഗവും, മോദിയെ ആലിംഗനം ചെയ്തതും, അതിന് ശേഷം സഹപ്രവര്‍ത്തകരെ നോക്കി കണ്ണിറുക്കിയതും ട്രോളര്‍മാര്‍ക്ക് ചാകരയായിരിക്കുകയാണ്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിനു തൊട്ടുപിന്നാലെ, പ്രധാനമന്ത്രിയുടെ അടുത്തെത്തി രാഹുല്‍ കെട്ടിപ്പിടിച്ചതാണ് സോഷ്യല്‍ മീഡിയയ്ക്ക് ഹരമായത്.

ഇടക്കാലത്ത് വന്‍ഹിറ്റായി മാറിയ ‘ഒരു അഡാറ് ലവ്’ സിനിമയിലെ നായിക പ്രിയ വാര്യരുടെ കണ്ണിറുക്കലിനോടാണു രാഹുലിനെ താരതമ്യപ്പെടുത്തുന്നത്. രാഹുലിന്റെയോ പ്രിയയുടെയോ എതാണ് ഏറ്റവും നല്ല കണ്ണിറുക്കല്‍ എന്നു ചോദിച്ച്‌ ഇരുവരുടെയും ചിത്രങ്ങളുമിട്ടാണ് ട്വിറ്ററില്‍ ഉള്‍പ്പെടെ ആളുകള്‍ പോസ്റ്റിടുന്നത്. ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പേ താരമായി മാറിയയാളാണു പ്രിയ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top