പത്തു ലക്ഷം രൂപ നല്‍കിയതിനെന്താണ് തെളിവെന്നു ചോദിച്ച കെ.സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത;
കണ്ണൂര്‍: സി.കെ ജാനുവിന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ പത്തു ലക്ഷം രൂപ നല്‍കിയതിനെന്താണ് തെളിവെന്നു ചോദിച്ച കെ. സുരേന്ദ്രന്റെ ശബ്ദരേഖതന്നെ തെളിവായി പുറത്തുവിട്ട് വീണ്ടും പ്രസീത. കെ.സുരേന്ദ്രന്റെയും പ്രസീതയുടെയും പുതിയ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുന്‍പ് സുരേന്ദ്രന്‍ വിളിച്ച ഫോണ്‍ കോളിലെ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്.
സി.കെ ജാനുവുമായുള്ള കാര്യങ്ങളൊന്നും കൃഷ്ണദാസ് അറിയരുതെന്ന് ശബ്ദരേഖയില്‍ സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന സംഭാഷണങ്ങളില്‍ ആവശ്യപ്പെടുന്നുണ്ട്. അതേ സമയം ബി.ജെ.പിയിലെ ഭിന്നത കൂടിയാണ് ഈ സംഭാഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
‘ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗില്‍ വച്ചിട്ട് ഇന്നലെ മുതല്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്’ എന്നും ‘രാവിലെ ഒന്‍പത് മണിയോടെ കാണാനെത്താം’ എന്നും ‘സി.കെ ജാനു കൃഷ്ണദാസിനോട് ഇതൊന്നും പറയില്ലല്ലോ’ എന്നുമൊക്കെ ശബ്ദരേഖയില്‍ പറയുന്നുണ്ട്. സി.കെ ജാനുവിന് എല്‍ഡിഎഫ് വിട്ട് എന്‍.ഡി.എയുടെ ഭാഗമാകാന്‍ പത്ത് ലക്ഷം രൂപ സുരേന്ദ്രന്‍ നല്‍കിയെന്നാണ് പ്രസീതയുടെ ആരോപണം. പണം തരാമെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയും നേരത്തെ പ്രസീത പുറത്തുവിട്ടിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്