“4 എംഎല്‍എമാര്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിമാരാവാം” – കോവൂരിനും കെ പി മോഹനനും മന്ത്രിസ്ഥാനമില്ല –
തിരുവനന്തപുരം : ഒറ്റ എംഎല്‍എ മാരായ 6 പേരാണ് എല്‍ഡിഎഫില്‍ ഉള്ളത്. ഇതില്‍ കോവൂര്‍ കുഞ്ഞുമോന്റെ പാര്‍ട്ടി എല്‍ഡിഎഫില്‍ അംഗത്വം നേടിയിട്ടില്ല. പിന്തുണ മാത്രമാണുള്ളത്.
അതുപോലെ എല്‍ജെഡിയുടെ ഏക എംഎല്‍എ കെ പി മോഹനനോട് ജനതാദള്‍ എസ്ുമായി ലയിക്കാനാണ് പിണറായിയും സിപിഎമ്മും മുമ്പും ഇപ്പോഴും ആവശപ്പെട്ടിരിക്കുന്നത്.
ബാക്കിയുള്ള കോണ്‍ഗ്രസ് എസിന്റെ കടന്നപ്പിള്ളിക്കും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിനും, ഗണേഷ്‌കുമാറിനും ഐഎന്‍എല്ലിനും രണ്ടര വര്‍ഷം വീതം വകുപ്പുകള്‍ ഭരിക്കാന്‍ സാധിക്കുന്ന തരത്തിലേക്കുള്ള ഫോര്‍മുലയാണ് എല്‍ഡിഎഫ് തയ്യാറാക്കി വരുന്നത്.
ഈ നാല് ഒറ്റ എംഎല്‍എ മാര്‍ ചേര്‍ന്ന് അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂട്ടായി എഴുതി നല്‍കാനാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും, കാനം രാജേന്ദ്രനും, പന്ന്യന്‍ രവീന്ദ്രനും, എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനും പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഒന്നുകില്‍ സിപിഐയുടെ വനം വകുപ്പോ ഇല്ലെങ്കില്‍ സിപിഎമ്മിന്റെ ഇപ്പോള്‍ കയ്യിലുള്ള ഒരു വകുപ്പ് വിട്ട് നല്‍കും.
20 മന്ത്രിമാര്‍ എന്നത് 21 മന്ത്രിമാരെ ഇക്കുറി അംഗങ്ങളാക്കിയേക്കും.
എന്‍സിപിക്ക് ഗതാഗതവും ജനതാദളിന് ജലവിഭവ വകുപ്പും നല്‍കാനും തത്വത്തില്‍ ധാരണയായി.
കെ പി മോഹന്റെ പാര്‍ട്ടിക്കും കോവൂര്‍ കുഞ്ഞുമോന്റെ പാര്‍ട്ടിക്കും ബോര്‍ഡ് കോര്‍പ്പറേഷന്‍ എന്നിവയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാമെന്ന് സിപിഎം നല്‍കിയിരിക്കുന്ന വാഗ്ദാനം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്