×

60,000 ഡോക്ടര്‍മാര്‍; 7,000 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍; എംബിബിഎസ്‌ കാര്‍ക്ക്‌ നല്‍കുന്നത്‌ 20,000 മാത്രം

കേരളത്തില്‍ രജിസ്റ്റര്‍ ചെയതിട്ടുള്ള പതിനായിരത്തോളം എം.ബി.ബി.എസ്. ഡോക്ടര്‍മാര്‍ക്ക് ജോലിയില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) കേരള ഘടകം പറയുന്നു. ഡോക്ടര്‍മാരെ ആവശ്യത്തിന് കിട്ടാനില്ലെന്ന ആരോപണം ശരിയല്ലെന്ന് ഐ.എം.എ. പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഡോക്ടര്‍മാരെ കിട്ടുന്നില്ലെന്ന് സര്‍ക്കാര്‍ പരാതി പറയാറുണ്ട്. മെഡിക്കല്‍ രംഗത്ത് സ്വകാര്യ വല്‍ക്കരണത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കാനുള്ള കാരണവും ഇതാണ്. എന്നാല്‍ പ്രാഥമിക ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ പോന്ന വിധത്തില്‍ ഡോക്ടര്‍മാര്‍ കേരളത്തില്‍ പണിയില്ലാതെയുണ്ടെന്നാണ് ഐഎംഎയുടെ കണക്ക് വിശദീകരിക്കുന്നത്. കേരളത്തില്‍ നിരവധി സ്വാശ്രയ കോളേജുകളുണ്ട്. ഇതിന് പുറമേ തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും അന്ധ്രയിലേക്കും സ്വാശ്രയ കോളേജില്‍ നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍. പോരാത്തതിന് ചൈനയിലും മറ്റും പഠിക്കുന്നവരും കേരളത്തിലുണ്ട്. ഇവര്‍ക്കെല്ലാം മതിയായ ജോലിക്കുള്ള സാഹചര്യം കേരളത്തില്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പണമുള്ളവരെല്ലാം മക്കളെ ഡോക്ടര്‍മാരാക്കാന്‍ ശ്രമിക്കുന്നു. നീറ്റ് നിലവില്‍ വന്നപ്പോഴും കാശുണ്ടെങ്കില്‍ ആര്‍ക്കും ഡോക്ടര്‍മാരാകാമെന്നതാണ് അവസ്ഥ. എന്‍ ആര്‍ ഐ സീറ്റില്‍ പഠിച്ചിറങ്ങാന്‍ കോടികളാണ് പലരും മുടക്കുന്നത്. ഇങ്ങനെ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരാണ് ജോലി ഇല്ലാതെ പാടുപെടുന്നത്. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ മോഡേണ്‍ മെഡിസിന്‍ വിഭാഗത്തില്‍മാത്രം 60,000 ഡോക്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ എഴായിരത്തോളം വരും. തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രമുഖ ആശുപത്രികളില്‍ ജോലി അന്വേഷിച്ച്‌ ദിവസം ഇരുനൂറോളം അന്വേഷണങ്ങള്‍ എത്താറുണ്ട്. അതായത് ജോലി ഇല്ലാത്തവര്‍ പെരുകുന്നതിന്റെ ലക്ഷ്ണമാണ്. പല സ്വകാര്യ ആശുപത്രികളും ചൂഷണവും നടത്തുന്നു. നേഴ്‌സുമാര്‍ക്ക് നല്‍കുന്നതിന് സമാനമായി തുച്ഛമായ ശമ്ബളമാണ് കോടികള്‍ മുടക്കി പഠിച്ചിറങ്ങിയ ഡോക്ടര്‍മാര്‍ക്കും കൊടുക്കുന്നത്.

ഇങ്ങനെ സ്വകാര്യ ആശുപത്രിയില്‍ ജോലി അന്വേഷിച്ചെത്തുന്നവരില്‍ കൂടുതലും വിദേശത്തുനിന്നും പഠിച്ചെത്തുന്ന എം.ബി.ബി.എസുകാരാണ്. ചെറിയ ആശുപത്രികളിലും ഇവര്‍ ജോലിക്കായി കയറിയിറങ്ങും. 15,000 രൂപയ്ക്കുപോലും ജോലിചെയ്യാന്‍ ഇവര്‍ തയ്യാറാണ്. സര്‍ക്കാര്‍ മേഖലയില്‍ താല്‍കാലിക ജോലിക്കും നിരവധി പേര്‍ തയ്യാറാണ്. സര്‍ക്കാര്‍ ആശുപത്രികളിലും ഇ.എസ്‌ഐ. ഡിസ്‌പെന്‍സറികളിലും താത്കാലിക ഒഴിവുകളില്‍ ജോലി കിട്ടാനും നിരവധി പേര്‍ മത്സരിക്കുന്നു. ഇപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയിലും ഡോക്ടര്‍മാര്‍ക്ക് ക്ഷാമമില്ല. ആരും ഡോക്ടര്‍മാരെ തേടി ഐഎംഎയെ സമീപിക്കാറുമില്ല. വിദേശത്തും സാധ്യത കുറഞ്ഞു. ഇതോടെയാണ് നാട്ടിലെ ഡോക്ടര്‍മാര്‍ കൂടുന്നതിന് സാഹചര്യമൊരുങ്ങിയത്. മുമ്ബ് ഗള്‍ഫിലും മറ്റും മലയാളി ഡോക്ടര്‍മാര്‍ക്ക് മികച്ച സാധ്യതയായിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പഠന നിലവാരമായിരുന്നു ഇതിന് കാരണം. അമേരിക്കയില്‍ പോലും കേരളത്തിലെ ഡോക്ടര്‍മാരെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന സാഹചര്യമുണ്ടായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top