×

കുമ്ബസാര പീഡനക്കേസ് പ്രതി പള്ളിയില്‍; പ്രതിഷേധവുമായി വിശ്വാസികള്‍; സംഘര്‍ഷം

പത്തനംതിട്ട: കുമ്ബസാര രഹസ്യം മറയാക്കി ലൈംഗിക ചൂഷണം നടത്തിയ കേസിലെ ഒന്നാംപ്രതി ഫാ. എബ്രഹാം വര്‍ഗീസ് പള്ളിയിലെത്തിയതിനെത്തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷം. ഞായറാഴ്ച മാതൃ ഇടവകയായ മുണ്ടിയപ്പള്ളി മാര്‍ഗ്രിഗോറിയസ് പള്ളിയില്‍ കുര്‍ബാനയ്ക്ക് എത്തിയപ്പോഴാണ് വിശ്വാസികള്‍ പ്രതിഷേധിച്ചത്.

മദ്ബഹയില്‍ പ്രവേശിക്കാതെ വിശ്വാസികള്‍ക്കൊപ്പം നിന്നാണ് വൈദികന്‍ കുര്‍ബാനയില്‍ പങ്കെടുത്തത്. ഇയാള്‍ പള്ളിയില്‍ എത്തിയപ്പോള്‍ ചിലര്‍ അമര്‍ഷം പ്രകടിപ്പിച്ചു. എന്നാല്‍ പ്രാര്‍ത്ഥിക്കാനെത്തിയ ആളെ തടയരുത് എന്ന് ഒരുവിഭാഗം വിശ്വാസികള്‍ നിലപാടെടുത്തു.

വൈദികന് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് പറഞ്ഞ് ഭാര്യാസഹോദരന്‍ ബിനു കുരുവിള മാധ്യമപ്രവര്‍ത്തകരുമായി എത്തിയത് പ്രശ്‌നം രൂക്ഷമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വിശ്വാസികള്‍ പ്രകോപിതരായി. പള്ളിയെ അപമാനിക്കാനാണ് വൈദികനും ഭാര്യാസഹോദരനും ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള അനുമതി ബിനു വാങ്ങിയിട്ടില്ലെന്ന് പള്ളി ഭാരവാഹികളും അറിയച്ചു.

ഇതോടെ ഉന്തുംതള്ളുമായി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റശ്രമമുണ്ടായി. ഇതിനിടെ പ്രതി പള്ളിയില്‍ നിന്ന് പോയി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

പ്രകോപനം സൃഷ്ടിച്ചതിന് ബിനു കുരുവിളയ്ക്ക് എതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ഇരയായ യുവതിയെ അവഹേളിക്കുന്ന തത്സമയ വീഡിയോ കഴിഞ്ഞദിവസം വൈദികന്‍ പുറത്തുവിട്ടിരുന്നു. ഇതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top