മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയ ദിനത്തില്‍ സെക്രേട്ടറിയറ്റില്‍ പൊരിഞ്ഞ അടി.
തിരുവനന്തപുരം: മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയ ദിനത്തില്‍ സെക്രേട്ടറിയറ്റില്‍ നോട്ടീസ് വിതരണത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷസംഘടനകളുടെ പൊരിഞ്ഞ അടി. നിയമവകുപ്പ് േലാ സെക്രട്ടേറിയറ്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയും ഡെപ്യൂട്ടി സെക്രട്ടറിയുമായ എം.എസ്. മോഹനചന്ദ്രന്, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് ഭാരവാഹിയും അണ്ടര്‍ സെക്രട്ടറിയുമായ ഗീരീഷ് കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മോഹനചന്ദ്രന് ഇരുകവിളിലും നീരും നട്ടെല്ലിന് ക്ഷതവുമുണ്ട്. ഗീരീഷ് കുമാറിെന്റ കഴുത്തിനും മുതുകിലുമാണ് പരിക്ക്. ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തതായി കേന്റാണ്മെന്റ് പൊലീസ് അറിയിച്ചു. രണ്ട് സംഘടനകളും ചീഫ് സെക്രട്ടറിക്ക് പരാതി നല്കി.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവത്തിെന്റ തുടക്കം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് ഭാരവാഹിയായ ഗിരീഷ് വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ജോലിക്ക് കയറിയതാണെന്നും അന്വേഷണം നേരിടുന്ന ഇയാളെ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചത് തെറ്റായെന്നും ആരോപിച്ച് േലാ സെക്രട്ടേറിയറ്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എം.എസ്. മോഹനചന്ദ്രെന്റ നേതൃത്വത്തില്‍ ഒമ്ബതംഗ സംഘം ഓഫിസില്‍ നോട്ടീസ് വിതരണം ചെയ്തു.
ഇതറിഞ്ഞ് ഗിരീഷും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് ഭാരവാഹികളുടെ നേതൃത്വത്തില്‍ അറുപതോളം ജീവനക്കാരും എത്തി. മോഹനചന്ദ്രെന്റ കൈയില്‍ നിന്ന് നോട്ടീസ് വാങ്ങി കീറിയെറിഞ്ഞ സംഘം മുണ്ട് വലിച്ചുകീറി ഇരുകവിളിലും ഇടിെച്ചന്നും തറയില്‍ തള്ളിയിട്ട് ചവിട്ടിയെന്നും പ്രതിപക്ഷ സംഘടനാനേതാക്കള്‍ പറയുന്നു. ഇതിനിടെയാണ് ഗിരീഷ്കുമാറിന് പരിക്കേറ്റത്. കൂടുതല്‍ ജീവനക്കാരും സുരക്ഷാഉദ്യോഗസ്ഥരും എത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്.
മാസങ്ങളായി ഗിരീഷിനെതിരെ തുടരുന്ന വ്യാജ പ്രചാരണങ്ങളുടെ ഭാഗമായിട്ടാണ് ആക്രമണം നടത്തിയതെന്നും ഗിരീഷ് ആശുപത്രിയിലായി ഏകദേശം ഒരു മണിക്കൂറിന് ശേഷം കേസിന് ബലം നല്‍കാനാണ് മോഹനചന്ദ്രനും കൂട്ടരും ആശുപത്രിയില്‍ പ്രവേശിച്ചതെന്നും എംപ്ലോയീസ് അസോസിയേഷന് പ്രസിഡന്റ് പി. ഹണി പറഞ്ഞു. പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. ഗിരീഷ് കുമാറിെന്റ പരാതിയില്‍ മോഹനചന്ദ്രനും കണ്ടാലറിയാവുന്ന ഒമ്ബത് പേര്െക്കതിരെയും മോഹനചന്ദ്രെന്റ പരാതിയില്‍ ഗിരീഷ് കുമാറിനും അമ്ബതോളം പേര്‍ക്കെതിരെയുമാണ് കേസ്.
മോഹനചന്ദ്രനെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടി എടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസനും ആവശ്യപ്പെട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്