ഹോട്ടലുകളില്‍ 50 % ഓട്ടോയില്‍ 2 പേര്‍ മാത്രം – ഡെല്‍ഹിയില്‍ ഇളവ് നല്‍കി – കടകള്‍ക്ക് തുറക്കാം –
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. നാളെ മുതല്‍ ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണ് ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
എല്ലാ കടകളും മാളുകളും രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ തുറക്കാം. ഇപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളാണ് കടകള്‍ തുറക്കുന്നത്. നാളെ മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാം. റെസ്റ്ററന്റുകളില്‍ 50 ശതമാനം പേര്‍ക്ക് പ്രവേശിക്കാം. സ്വകാര്യ ഓഫിസുകള്‍ക്ക് പകുതി ജീവനക്കാരുമായി ഒമ്ബത് മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കാം.
ഡല്‍ഹി മെട്രോയും സിറ്റി ബസ് സര്‍വീസുകളും പകുതി ആളുകളുമായി സര്‍വീസ് നടത്തും. ഓട്ടോകളിലും ടാക്സികളിലും രണ്ടു പേരെ മാത്രം അനുവദിക്കും.
അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തിയറ്റര്‍, സ്റ്റേഡിയം, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്ക്, ജിം, സ്പോര്‍ട്സ് കോംപ്ലക്സുകള്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്