×

പി മുത്തുപാണ്ടിയും സി യു ജോയിയും സിപിഐ ജില്ലാ അസി.സെക്രട്ടറിമാര്‍

തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ കൗണ്‍സില്‍ ജില്ലാ അസി.സെക്രട്ടറിമാരായി പി മുത്തുപാണ്ടിയെയും സി യു ജോയിയേയും തെരഞ്ഞെടുത്തു.   14അംഗ എക്‌സിക്യുട്ടീവിനെയും യോഗത്തില്‍ തെരഞ്ഞെടുത്തു.

 

കെ കെ ശിവരാമന്‍,പി മുത്തുപാണ്ടി,സി യു ജോയി,എം വൈ ഔസേഫ്,ടി എന്‍ ഗുരുനാഥന്‍,സി കെ കൃഷ്ണന്‍കുട്ടി,പ്രിന്‍സ് മാത്യൂ,മാത്യൂ വര്‍ഗീസ്,കെ സലിംകുമാര്‍,ഇഎസ് ബിജിമോള്‍,ജോസ് ഫിലിപ്പ്,വാഴൂര്‍ സോമന്‍,ടി എം മുരുകന്‍,വി കെ ധനപാല്‍ എന്നിവരാണ് എക്‌സിക്യുട്ടീവ് അംഗങ്ങള്‍.
സംസ്ഥാന കൗണ്‍സിലംഗമെന്ന നിലയില്‍ സി എ ഏലിസാസ് എക്‌സിക്യുട്ടീവിലുണ്ടാകും. തൊടുപുഴയില്‍ സി എ ലിയാസിന്റെ
അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,അസി.സെക്രട്ടറി സത്യന്‍ മൊകേരി,സംസ്ഥാന
എക്‌സിക്യുട്ടീവംഗങ്ങളായ സി എ കുര്യന്‍,പി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top