സിനിമാജീവിതത്തില്‍ കുറേ ചീത്തപേര് കിട്ടിയിട്ടുണ്ട്.- ഉണ്ണി മുകുന്ദന്‍.
ലൈംഗികാരോപണം ഉള്‍പ്പെടെ സിനിമാരംഗത്തു നിന്ന് വളരെ വേദനിപ്പിക്കുന്ന ആരോപണങ്ങള്‍ നേരിടേണ്ടി വന്ന നടനാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ ആരോപണങ്ങളില്‍ പതറാതെ താരം മലയാള സിനിമയില്‍ ചുവടുപ്പിച്ച് കുതിച്ച് പായുകയാണ്. തനിക്ക് സിനിമയില്‍ ആദ്യമായി അവസരം നല്‍കാന്‍ തയ്യാറായ ലോഹിതദാസ് മരിച്ചത് തന്റെ ജാതകം ശരിയല്ലാത്തതു കൊണ്ടാണെന്ന് വരെ ചിലര്‍ പറഞ്ഞുവെന്ന് നടന്‍ പറയുന്നു.
“എന്നാല്‍ ശരി നമുക്ക് സിനിമ ചെയ്യാം എന്ന ഇന്‍സ്റ്റന്റ് മറുപടി ലോഹി സാറില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. സിനിമ കരിയറാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ആ മനോഭാവം ലോഹിസാറിന് ഇഷ്ടമായി. നിവേദ്യത്തില്‍ നായകനാകാനുള്ള അവസരം തന്നെങ്കിലും ആത്മവിശ്വാസമില്ലാത്തതു കൊണ്ട് ഏറ്റെടുത്തില്ല. ഒന്നുമറിയാതെ സിനിമയിലേക്ക് എടുത്തുചാടേണ്ട എന്നായിരുന്നു തീരുമാനം.
പക്ഷേ വൈകാതെ ലോഹി സാര്‍ നമ്മളെ വിട്ടുപോയി. ഇനി ഞാന്‍ എന്ത് എന്ന കണ്‍ഫ്യൂഷനിലായി. ഇതുവരെയുള്ള സിനിമാജീവിതത്തില്‍ കുറേ ചീത്തപേര് കിട്ടിയിട്ടുണ്ട്. അതിന്റെ തുടക്കം സാറിന്റെ മരണത്തോടെയായിരുന്നു. കേരളകൗമുദി ഫ്ളാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
മസിലുള്ളതുകൊണ്ട് എല്ലാ വേഷങ്ങളും ചെയ്യാന്‍ തനിക്ക് പ്രയാസമായിരിക്കുമെന്ന് പറഞ്ഞവരുമുണ്ടെന്ന് നടന്‍ പറയുന്നു.”ഇന്ന് ഞാന്‍ എല്ലാത്തരം സിനിമകളും ചെയ്തു കഴിഞ്ഞു. ചാണക്യതന്ത്രത്തിലൂടെ പെണ്‍വേഷം വരെ ചെയ്തു. ആരോഗ്യം ഒരു നടന്റെ പ്ലസ് പോയിന്റാണ്. അതു കൊണ്ടാണ് ഞാന്‍ ഉണ്ണിമുകുന്ദനായത്. അല്ലെങ്കില്‍ മറ്റുള്ളവരെ പോലെയാകുമായിരുന്നു.” ഉണ്ണി മുകുന്ദന്‍ തുടര്‍ന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്