പലചരക്ക്, ബേക്കറി കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ – നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇങ്ങനെ
തിരുവനന്തപുരം: ഞായറാഴ്ച അര്‍ധരാത്രിമുതല്‍ നിലവില്‍ വരുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പൊലീസ്. ഇതിനായി 10,000 പൊലീസുകാരെ നിയോഗിച്ചു. ഓരോ പ്രദേശങ്ങളെയും സെക്ടറുകളായി തിരിച്ചു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച അര്‍ധരാത്രിമുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. മറ്റ് ജില്ലകളില്‍ ലോക്ഡൗണ്‍ 23വരെ തുടരും.
തിരുവനന്തപുരം എറണാകുളം, തൃശൂര്‍ മലപ്പുറം ജില്ലകളില്‍ ഇനി ഒരാഴ്ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്ള ജില്ലകളിലും പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും. നേരത്തെ രാവിലെ ആറു മണിക്ക് മുമ്ബ് പാലും പത്രവും വിതരണം ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പ്രായോഗികത തിരിച്ചറിഞ്ഞ് ഇതില്‍ മാറ്റം വരുത്തുകയായിരുന്നു.
ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയില്‍ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിങ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.
രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. ഈ ജില്ലകളുടെ അതിര്‍ത്തി അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവര്‍ക്കുമാത്രമാണ് യാത്രാ അനുമതി. ഒരു റോഡൊഴികെ കണ്ടെയ്ന്മെന്റ് സോണ്‍ മുഴുവനായും അടയ്ക്കും. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടുക, മാസ്‌ക് ധരിക്കാതിരിക്കുക, പ്രോട്ടോകോള്‍ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നടപടിക്ക് വിധേയമാകും.
ഡ്രോണ്‍ പരിശോധന
ഡ്രോണ്‍ പരിശോധനയും ക്വാറന്റൈയ്ന്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിങ് സാങ്കേതികവിദ്യയും ഉപയോഗിക്കും.
ക്വാറന്റൈയ്ന്‍ ലംഘിക്കുന്നവരെ സഹായിക്കുന്നവരുടെ പേരില്‍ കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം നടപടി.
ഭക്ഷണമെത്തിക്കും
ആവശ്യമുള്ളവര്‍ക്ക് വാര്‍ഡ് സമിതി ഭക്ഷണമെത്തിക്കും. കമ്യൂണിറ്റി കിച്ചനുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവ ഇതിന് ഉപയോഗപ്പെടുത്തണം.
മറ്റ് സാമൂഹ്യ പ്രവര്‍ത്തനങ്ങളെല്ലാം ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പരിപൂര്‍ണമായി ഒഴിവാക്കും.
ഇവയ്ക്ക് അനുമതി
- മരുന്നുകട, പെട്രോള്‍ ബങ്ക്
- വീട്ടുജോലിക്കാര്‍, ഹോം നേഴ്‌സ് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം
- പ്ലംബര്‍മാര്‍, ഇലക്‌ട്രീഷ്യന്മാര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി അടിയന്തരഘട്ടത്തില്‍ യാത്രചെയ്യാം.
- വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും
- ബേക്കറി, പലവ്യഞ്ജനക്കടകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം
- ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം
- മറ്റ് ജില്ലകളില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ട്രിപ്പിള്‍ ലോക്ഡൗണുള്ള ജില്ലകളില്‍ പ്രവേശിക്കാന്‍ പാസ് എടുക്കണം
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്