×

അഭിമന്യു കൊലപാതകത്തിലെ ഒന്നാം പ്രതി മുഹമ്മദ് പിടിയില്‍,16 എസ്ഡിപിഐ പ്രവര്‍ത്തകരെ കോളേജിലേക്ക് വിളിച്ചു വരുത്തിയെന്ന് പ്രതിയുടെ മൊഴി

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രിതി പിടിയില്‍. കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദാണ് പിടിയിലായത്. മുഹമ്മദാണ് കൊലപാതകം ആസൂത്രണം ചെയ്തതും പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയതെന്നുമാണ് പോലീസ് നിഗമനം. മുഹമ്മദ് ആവശ്യപ്പെട്ടത് പ്രകാരമാണ മറ്റു പ്രതികള്‍ ക്യാമ്ബസിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് നാല് പേര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് ലഭ്യമായ വിവരം.

‘ചുവരെഴുത്തിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുമായി നേരത്തെ തന്നെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ക്യംപസിനുള്ളിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ച്‌ കോളേജിന് പുറത്തുള്ള ക്യാംപസ് ഫ്രണ്ട്- എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ധരിപ്പിച്ചിരുന്നു. എസ്.എഫ്.ഐക്ക് ഒരു വിധേനയും വഴങ്ങരുതെന്നും കോളേജിന് മുന്നിലെ ചുവര് ക്യാംപസ് ഫ്രണ്ടിനുള്ളതാണെന്നും അവര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇത് രാത്രി ഒന്‍പത് മണിയോടെ ക്യാംപസ് ഫ്രണ്ടിന്റെ ചുമരെഴുത്ത് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മായ്ച്ചു. ഇതോടെ സംഘര്‍ഷാവസ്ഥ നിലകൊണ്ടതൊടെ 16 എസ്ഡിപിഐ പ്രവര്‍ത്തകരെ കോളേജിലേക്ക് വിളിച്ചു വരുത്തി.’ -മുഹമ്മദ്

മുഹമ്മദിനെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി. രണ്ടു ദിവസമായി മുഹമ്മദ് പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം അറസ്റ്റിലായ ആദില്‍ എന്നയാളെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് മുഖ്യപ്രതിയായ മുഹമ്മദിനെ പോലീസ് പിടികൂടിയത്. അഭിമന്യുവിന് കുത്തേറ്റതോടെ കൊലയാളി സംഘത്തിലെ 13 പേരും രക്ഷപ്പെട്ടു. മൂന്ന് പേരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു

കൊലപാതകശേഷം കണ്ണൂരിലേക്ക് രക്ഷപ്പെട്ട പ്രതി പിന്നീട് കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഒളിത്താവളത്തിലേക്ക് മാറി. പിന്നീട് ഗോവയിലേക്ക് പോയി ഇവിടേക്ക് തിരിച്ചെത്തിയപ്പോഴാണ് ആണ് ഇയാള്‍ പിടിയിലായത്. ഇതിന് സഹായിച്ച തലശ്ശേരി സ്വദേശി പോലീസ് കസ്റ്റഡിയിലാണ്.

അതേസമയം കേസുമായി ബന്ധപ്പെട്ട് പോലീസ് പീഡനം ആരോപിച്ച്‌ പ്രതികളുടെ ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണത്തിനിടെ ഇത്തരം ഹര്‍ജികള്‍ നല്‍കുന്നത് അന്വേഷണം തടയാനാണെന്നും കോടതി അഭിപ്രായപ്പെട്ടു.

കാമ്ബസ് ചുവരില്‍ എസ്.എഫ്.ഐയുടെ ചുവരെഴുത്തിന് മുകളിലായി കാമ്ബസ് ഫ്രണ്ട് പോസ്റ്ററുകള്‍ പതിച്ചത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കീറിക്കളഞ്ഞത് മുതലാണ് പ്രശ്‌നം ഉടലെടുത്തത്. വിവരം കോളജിലെ വിദ്യാര്‍ഥിയായ ഒന്നാംപ്രതി മുഹമ്മദ് വിളിച്ചറിയിച്ചതനുസരിച്ച്‌ കാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഇടിക്കട്ട, ട്യൂബ് ലൈറ്റ്, തടിക്കഷ്ണം, മൂര്‍ച്ചയേറിയ ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top