ജോസഫ് ജോണോ ? കോണ്‍ഗ്രസിന്റെ K ദീപക്കോ, ? മുസ്ലീം ലീഗിന്റെ കരീമോ … ? അതോ നറുക്കെടുപ്പോ തൊടുപുഴയില്‍ സനീഷ് ജോര്‍ജ്ജ് ഇനിയും “ചെയര്‍മാന്‍ മേക്കറാ” കുമോ ? ഓഗസ്റ്റ് രണ്ടാം വാരം ഇലക്ഷന്‍
തൊടുപുഴ : യുഡിഎഫിന് 13 സീറ്റും എല്‍ഡിഎഫിന് 12 സീറ്റും സനീഷ് ജോര്‍ജ്ജ് സ്വതതന്ത്രനുമാണ് ഇപ്പോള്‍ തൊടുപുഴ നഗരസഭയില്‍ . ബിജെപിക്ക് 8 കൗണ്‍സിലര്‍മാര്‍ ഉണ്ടെങ്കിലും അവര്‍, ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വിട്ടു നിന്നേക്കും.
അങ്ങനെ വന്നാല്‍ ചെയര്‍മാന്‍ മേക്കറായി സനീഷ് ജോര്‍്ജ്ജ് ഇനിയും നില്‍ക്കാനാണ് സാധ്യത. പെട്ടേനാട് സീറ്റില്‍ യുഡിഎഫ് ജയിച്ചതോടെ, യുഡിഎഫിന് 13 സീറ്റ് ലഭിച്ചിട്ടുണ്ട്.
” യുഡിഎഫ് പക്ഷത്ത് നിന്ന് താന്‍ നിര്‍ദ്ദേശിക്കുന്നയാള്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ആയാല്‍ യുഡിഎഫിന് ഗുണം കിട്ടുന്ന രീതിയില്‍ വോട്ട് രേഖപ്പെടുത്തുമെന്നാണ്” ചെയര്‍മാനോട് സൗഹൃദത്തിലുള്ളവര്‍ പറയുന്നത്.
അല്ലാത്തപക്ഷം എല്‍ഡിഎഫിന് വോട്ട് ചെയ്ത് നറുക്കെടുപ്പിലേക്ക് കടക്കാനും സാധ്യതയുണ്ട്. ഓഗസ്റ്റ് 15 ന് ശേഷം മാത്രമേ തിരഞ്ഞെടുപ്പു നടക്കാന്‍ ഇടയുള്ളൂ.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്