ഹോട്ടലിലെത്തിയ രണ്ട് കാറുകള്‍ക്ക് ഒരേ നമ്ബര്‍; ദുരൂഹതയെന്ന് പൊലീസ്- സ്ത്രീയെ കസ്റ്റഡിയിലെടുത്തി
തൃശ്ശൂര്‍: കൊക്കാലയിലെ ഹോട്ടലില്‍ കാറുകള്‍ പാര്‍ക്ക് ചെയ്തത് പതിവുപോലെ പരിശോധിക്കാനെത്തിയ സെക്യൂരിറ്റിക്കാരന് ഞെട്ടി. ഒരേ നമ്ബറില്‍ അടുത്തടുത്ത് ദാ രണ്ട് കാറുകള്‍, രണ്ടിനും ഒരേ നമ്ബര്‍ പ്ലേറ്റും. 63ബി 9900 എന്ന നമ്ബറില്‍ ഹോണ്ടാ സിറ്റിയും ഹ്യുണ്ടായ് ഐ-10 കാറും കിടക്കുന്നു. ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് വണ്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയില്‍ ശരിക്കുള്ള നമ്ബര്‍ പ്ലേറ്റ് ഹോണ്ടാ സിറ്റിയുടേതാണ് എന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഹ്യുണ്ടായ് ഐ-10 ല്‍ ഉണ്ടായിരുന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറുകള്‍ പരിശോധിച്ചതില്‍ നിന്നും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. ഹ്യുണ്ടായ് പോണ്ടിച്ചേരിയില്‍ രജിസ്ട്രേഷന് നടത്തിയതാണെന്നും സംശയമുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്