×

വിശ്വാസികള്‍ പ്രതിഷേധം കടുപ്പിച്ചു ; പത്മനാഭ സ്വാമി ക്ഷേത്രത്തില് ചിക്കന്‍ ബിരിയാണിയും ബ്രാണ്ടിയും എത്തിച്ചത് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഡ്രൈവര്‍

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസില്‍ ചിക്കന്‍ ബിരിയാണി സല്‍ക്കാരം നടത്തിയത് എക്സിക്യൂട്ടീവ് ഓഫീസറുടെ ഡ്രൈവര്‍.

എക്സിക്യൂട്ടീവ് ഓഫീസറുടേയും ക്ഷേത്ര നടത്തിപ്പിലെ മറ്റൊരു ഉന്നതന്റേയും അറിവോടെയാണ് ഈ സല്‍ക്കാരം നടന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ ഡ്രൈവറെ മാത്രം സസ്പെന്റ് ചെയ്തു.

എന്നാല്‍ ഉന്നതര്‍ക്കെതിരെ നടപടിയുമില്ല. ക്ഷേത്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ‘നല്ലത്’ വരുമ്ബോള്‍ ഇത്തരം ആഘോഷങ്ങള്‍ ജീവനക്കാര്‍ക്കിടയില്‍ പതിവാണ്. ബിരിയാണിയും ചിക്കനും പെറോട്ടയുമെല്ലാം ഇത്തരത്തില്‍ ക്ഷേത്ര പരിസരത്ത് എത്തിക്കാറുണ്ട്. ഇത്തവണ ഇത് വിവാദമാകാന്‍ കാരണം ക്ഷേത്ര ഉദ്യോഗസ്ഥര്‍ക്ക് ഇടയിലെ ചേരിപോരാണെന്നും വാദമുണ്ട്. അതിനിടെ ക്ഷേത്രത്തോട് ചേര്‍ന്നുള്ള പോലീസ് ബാരക്കില്‍ വിതരണം ചെയ്യുന്ന ഭക്ഷണവും പരിശോധിക്കണമെന്ന വാദം ശക്തമാണ്.

ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം നടന്നത്. മഹാക്ഷേത്രത്തില്‍ നടന്ന ആചാര ലംഘനം പുറത്തറിഞ്ഞതോടെ വിശ്വാസികള്‍ പ്രതിഷേധം കടുപ്പിച്ചു. ശക്തമായ പ്രതിഷേധവുമായി അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കര്‍മ്മചാരി സംഘവും രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ജീവനക്കാരനെ മാറ്റി നിര്‍ത്തിയത്. ക്ഷേത്ര പരിസരത്ത് മാസം വിളമ്ബുന്നത് ക്ഷേത്രാചാരങ്ങളുടേയും മതിലകം രേഖകളുടേയും ലംഘനമാണെന്ന് സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കര്‍ശന നടപടി ആവശ്യപ്പെട്ട് സംഘനകള്‍ ക്ഷേത്രം ട്രസ്റ്റിന് പരാതി നല്‍കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top