×

എന്നേക്കാള്‍ പ്രായമുള്ളവരെ ഞാന്‍ വണങ്ങും ; അത് സംസ്‌കാരവും ധാര്‍മികതയും ആണ് – രാഹുലിന് സ്പീക്കറുടെ മറുപടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ സ്പീക്കർ ഓം ബിർള തലകുനിച്ചതിനെ വിമർശിച്ച്‌ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

സഭയില്‍ സ്പീക്കറെക്കാള്‍ ഉയർന്നവർ ആരുമില്ലെന്നും അതിനാല്‍ സ്പീക്കർ ആർക്കുമുന്നിലും തലകുനിക്കേണ്ടില്ലെന്നും രാഹുല്‍ ഓർമിപ്പിച്ചു.

മന്ത്രിമാരടക്കം ഭരണഘടനാ പദവിയിലിരിക്കുന്നവർ ഭയപ്പെടുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് രാഹുല്‍ ഓം ബിർളയ്ക്കെതിരെ ഇത്തരത്തിലുള്ള പരാമർശം നടത്തിയത്.

‘നിങ്ങള്‍ (സ്പീക്കർ ഓം ബിർള) ഹസ്തദാനം ചെയ്തപ്പോള്‍ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. എനിക്ക് കൈ നല്‍കിയപ്പോള്‍ നിങ്ങള്‍ നിവർന്നു നില്‍ക്കുകയായിരുന്നു. എന്നാല്‍ നിങ്ങള്‍ മോദിജിയുടെ കൈ കുലുക്കിയപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ തലകുനിച്ച്‌ നിന്നു’ രാഹുല്‍ ഗാന്ധി പറഞ്ഞു.

പരാമർശത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ രാഹുലിനെ പിന്തുണച്ച്‌ ശബ്ദമുയർത്തിപ്പോള്‍ ഭരണപക്ഷം പ്രതിഷേധമുയർത്തി. ചെയറിനെതിരായ ആരോപണമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

എന്റെ മുന്നില്‍ നിവര്‍ന്നുനിന്ന സ്പീക്കര്‍ മോദിക്ക് മുന്നില്‍ തലകുനിച്ചു-രാഹുല്‍, മറുപടി

പിന്നാലെ സ്പീക്കർ ഇതിന് മറുപടി നല്‍കി,’ എന്നേക്കാള്‍ മുതിർന്നവരെ കാണുമ്ബോള്‍ അവരെ വണങ്ങുന്നതും എന്റെ പ്രായത്തിലുള്ളവരെ തുല്യമായി കാണുന്നതും എന്റെ സംസ്കാരവും ധാർമികതയുമാണ്. എന്നേക്കാള്‍ പ്രായമുള്ളവരുടെ, ആവശ്യമെങ്കില്‍ അവരുടെ കാലില്‍ തൊടുക എന്നതും എന്റെ ധാർമികതയാണ്’ ഓം ബിർള പറഞ്ഞു.

നിങ്ങളുടെ കാഴ്ചപ്പാടിനെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ സ്പീക്കറേക്കാള്‍ ഉയർന്നവരായി സഭയില്‍ ആരുമില്ലെന്ന് താങ്കളെ ഓർമിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി. ‘താങ്കള്‍ പറഞ്ഞതിനെ ഞാൻ മാനിക്കുന്നു. പക്ഷേ, സഭാ സ്പീക്കറെക്കാള്‍ വലുതായി ആരും ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അതില്‍ ഞാൻ വിശ്വസിക്കുന്നു. നിങ്ങളാണ് സഭയുടെ നേതാവ്, നിങ്ങള്‍ ആരുടെയും മുന്നില്‍ തലകുനിക്കേണ്ടതില്ല’ രാഹുല്‍ പറഞ്ഞു. സഭയില്‍ സ്പീക്കർ എല്ലാറ്റിനും മുകളിലാണ്. നമ്മള്‍ അദ്ദേഹത്തിന് മുന്നിലാണ് തലകുനിക്കേണ്ടതെന്നും പ്രതിപക്ഷം ഒന്നടങ്കം സഭയ്ക്ക മുന്നില്‍ വണങ്ങുന്നതായും രാഹുല്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top