×

പിണറായി പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ലെന്ന് ബിപ്ലബ്; ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ സന്ദര്‍ശിച്ചു. ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്റെ കുടുംബം സന്ദര്‍ശിച്ച ബിപ്ലബ് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

പിണറായി അഹങ്കാരിയാണെന്നും അഹങ്കാരം കൊണ്ടാണ് അദ്ദേഹം ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തതെന്നും ബിപ്ലബ് പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു അദ്ദേഹം ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചത്. പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ലെന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നുള്ള കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി അഹങ്കാരം വെടിഞ്ഞ് ജനങ്ങളിലേയ്ക്ക് ഇറങ്ങിചെല്ലണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ബിപ്ലബ് വരാപ്പുഴയില്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top