×

ദലിത് വീടുകള്‍ സന്ദര്‍ശിച്ചതുകൊണ്ടായില്ല. ദലിത് കുടുംബങ്ങളെ നമ്മളും ക്ഷണിക്കണം. – മോഹന്‍ ഭാഗവത്.

നാഗ്പൂര്‍: മാധ്യമപ്രവര്‍ത്തകരുടെ അകമ്ബടിയോടെ ദലിത് വീടുകളിലെത്തി ഭക്ഷണം കഴിച്ച്‌ മടങ്ങുന്ന ബിജെപി നേതാക്കളുടെ പ്രവൃത്തിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത്. ഇത്തരത്തിലുള്ള ഭവന സന്ദര്‍ശനങ്ങളെ ‘നാടകം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം തുടര്‍ന്നുപോന്ന ഒരു രീതിയെയാണ് ഭാഗവത് പരിഹസിച്ചത്.

“ദലിത് വീടുകള്‍ സന്ദര്‍ശിച്ചതുകൊണ്ടായില്ല. ദലിത് കുടുംബങ്ങളെ നമ്മളും ക്ഷണിക്കണം. അവര്‍ എങ്ങനെ നമ്മളെ സ്വീകരിക്കുന്നോ അതുപോലെ ഹൃദ്യമായ സ്വീകരണം നല്‍കണം. അത്തരം സ്വാഭാവിക ഇടപെടലിലൂടെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലെ ജാതീയത പൂര്‍ണമായി ഇല്ലാതാക്കണം”, മോഹന്‍ ഭാഗവത് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top