×

ചെങ്ങന്നൂരിന്‌ ശേഷം വില കുറയ്‌ക്കാമെന്നത്‌ തിരഞ്ഞെടുപ്പ്‌ സ്റ്റണ്ട്‌- ഉമ്മന്‍ചാണ്ടി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകുമെന്ന് ഉമ്മന്‍ചാണ്ടി. പ്രതിപക്ഷം കാര്യക്ഷമമല്ല എന്ന വിമര്‍ശനം തെറ്റാണെന്നും കഴിഞ്ഞ രണ്ട് വര്‍ഷവും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായാണ് പ്രവര്‍ത്തിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഇതേ വിമര്‍ശനം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം നികുതിയിളവ് നല്‍കാം എന്ന ഐസക്കിന്റെ നിലപാട് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണ്. കേന്ദ്രത്തിനൊപ്പം സംസ്ഥാന സര്‍ക്കാരും ജനങ്ങളെ പിഴിയുകയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൂടാതെ, അയ്യപ്പ സേവാസംഘത്തെ വര്‍ഗീയ സംഘടനയായി ചിത്രീകരിച്ച കോടിയേരി നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top