×

കര്‍ണാടകയില്‍ ബി ജെ പി, കോണ്‍ഗ്രസ് നേതാക്കന്മാരുടെ വീട്ടില്‍നിന്ന് പണം പിടിച്ചെടുത്തു

ബെംഗളൂരു: തിരഞ്ഞെടുപ്പു കമ്മീഷന്റെ ഫ്‌ളൈയിങ് സ്വാഡ് നടത്തിയ പരിശോധനയ്ക്കിടെ കര്‍ണാടകയില്‍ ബി ജെ പി, കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍നിന്ന് പണം പിടിച്ചെടുത്തു.

കോപ്പാള്‍ ജില്ലയിലെ ഗംഗാവതിയില്‍ രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

ബി ജെ പി ജില്ലാ അധ്യക്ഷന്‍ വിരുപാക്ഷയുടെ വസതിയില്‍നിന്ന് എട്ടുലക്ഷം രൂപയും കോണ്‍ഗ്രസ് നേതാവ് ഷമീദ് മാനിയാറുടെ വസതിയില്‍നിന്ന് മുപ്പതിനായിരം രൂപയുമാണ് പിടിച്ചെടുത്തത്.

മേയ് പന്ത്രണ്ടിനാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് പതിനഞ്ചിനാണ് വോട്ടെണ്ണല്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top