×

21 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റയുമായി വൊഡാഫോണ്‍

21 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റാ ഓഫറുമായി വൊഡാഫോണ്‍. ഒരു ദിവസത്തെ വാലിഡിറ്റിയുള്ള ഓഫറാണിത്. ഇതില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് 4ജി വേഗതയില്‍ ഡേറ്റ ആക്‌സസ് ചെയ്യാം. അതിന് ശേഷം സ്പീഡ് കുറയും. ജിയോയുടെ 19 രൂപയ്ക്ക് 150 എംബി ഡേറ്റ എന്ന ഓഫറിനെ നേരിട്ട് വെല്ലുവിളിക്കുന്ന ഓഫറാണിത്.

ജിയോയില്‍ 150 എംബി ഡേറ്റയ്ക്ക് പുറമെ അണ്‍ലിമിറ്റഡ് കോള്‍, 20 എസ്എംഎസ് ജിയോ ആപ്പുകളിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ലഭ്യമാണ്. എന്നാല്‍, വൊഡാഫോണില്‍ ഡേറ്റ മാത്രമാണുള്ളത്. ചുരുങ്ങിയ സമയത്തേക്ക് ഹൈ വോളിയം ഡേറ്റ ഉപയോഗിക്കേണ്ട ആളുകള്‍ക്ക് വൊഡാഫോണായിരിക്കും നല്ല ഓപ്ഷന്‍.

സമാനമായ ഓഫറുള്ള മറ്റൊരു സേവനദാതാവ് എയര്‍ടെല്ലാണ്. 49 രൂപയ്ത്ത് പ്രതിദിനം ഒരു ജിബി ഡേറ്റ എന്നതാണ് എയര്‍ടെല്ലിന്റെ ഓഫര്‍.

കഴിഞ്ഞ ദിവസമാണ് വൊഡാഫോണ്‍ 299 രൂപയുടെ ഡേറ്റാ പ്ലാന്‍ പുതുതായി അവതരിപ്പിച്ചത്. പ്രതിദിനം ഒരു ജിബി 2ജി ഡേറ്റയാണ് ഈ പ്ലാന്‍ പ്രകാരം ലഭിക്കുക. ഇതോടൊപ്പം 100 എസ്എംഎസ്സും, അണ്‍ലിമിറ്റഡ് വോയിസ് കോളും 56 ദിവസത്തേക്ക് ലഭിക്കും. പക്ഷെ, ഇത് മധ്യപ്രദേശ്, ഛത്തീസ്ഗഡ്ഡ് സര്‍ക്കിളുകളില്‍ മാത്രമെ നിലവിലുള്ളു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top