×

വാല്‍പ്പാറയില്‍ നാല് വയസുകാരനെ കൊന്ന പുലിയെ പിടിച്ചു

തൃശൂര്‍: വാല്‍പ്പാറയില്‍ നാല് വയസുകാരനെ കടിച്ചു കൊന്ന പുലിയെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കെണിവച്ച്‌ പിടിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കുട്ടിയെ പുലി കടിച്ച്‌ കൊന്നത്. തുടര്‍ന്ന് പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിലായിരുന്നു. എന്നാല്‍ വനംവകുപ്പ് രണ്ട് ദിവസം മുമ്ബ് സ്ഥാപിച്ച കെണിയില്‍ ഇന്ന് രാവിലെ അഞ്ച് മണിയോടെ പുലി കുടുങ്ങുകയായിരുന്നു.

രണ്ട് കെണികളാണ് പുലിയെ പിടിക്കാന്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്നത്. ഇതില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീടിനടുത്ത് സ്ഥാപിച്ചിരുന്ന കെണിയിലാണ് പുലി കുടുങ്ങിയത്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ പുലിയെ മയക്കിയ ശേഷം ചെന്നൈയിലേക്ക് കൊണ്ട്പോകുമെന്നാണ് വിവരം.

വാല്‍പ്പാറയിലെ നടുമല എസ്റ്റേറ്റിലെ തൊഴിലാളി അഷറഫ് അലിയുടെ മകന്‍ സെയ്തുള്ളയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത് . ഉമ്മ സനിയ ഭക്ഷണം പാകം ചെയ്യുന്നതും നോക്കി അടുക്കള വാതിലിനരികില്‍ നില്‍ക്കുകയായിരുന്നു കുട്ടി. തേയിലത്തോട്ടത്തില്‍ നിന്നുമെത്തിയ പുലി സെയ്തുള്ളയെ കഴുത്തില്‍ കടിച്ചുപിടിച്ച്‌ പോവുകയായിരുന്നു. സനിയയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രണ്ടു മണിക്കൂര്‍ തെരച്ചില്‍ നടത്തിയാണ് തലയും ഉടലും വേര്‍പെട്ടനിലയില്‍ തേയിലക്കാട്ടില്‍ നിന്നു ജഡം കണ്ടെടുത്തത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top