×

വടയമ്പാടി ജാതിമതിൽ: ദളിത് ഐക്യ സമിതി പ്രതിഷേധിക്കുന്നു.

തൊടുപുഴ: ഏഴു പതിറ്റാണ്ടിലധികമായി ദളിതരും മറ്റ് വിഭാഗങ്ങളും പൊതു ആവശ്യങ്ങൾക്കായി ഉപയോഗിച്ചു കൊണ്ടിരുന്ന കോലഞ്ചേരി- വടയമ്പാടിയിലെ സർക്കാർ വക ഭൂമി എൻ.എസ്.എസ് ഭരണസമിതി വ്യാജ രേഖ ഉണ്ടാക്കി കൈക്കലാക്കുകയും ദളിതരോട് അയിത്തം കൽപ്പിച്ച് ജാതിമതിൽ കെട്ടി ഉയർത്തിയതിനും എതിരെ ദളിത് ഐക്യ സമിതി ശക്തമായ പ്രതിഷേധം അറിയിച്ചു.  അന്യ സംസ്ഥാനങ്ങളിലെ ജാതി പ്രശ്നങ്ങളെ മാത്രം കാണുകയും കേരളത്തിൽ ജാതിയില്ലെന്ന് പ്രചരിപ്പിച്ച്  സവർണ്ണ പക്ഷം ചേർന്ന് സമരം അടിച്ചമർത്താനുള്ള ഇടതുപക്ഷ സമീപനം ജാതി വ്യവസ്ഥയെ ആശ്ലേഷിക്കുന്നതാണ്. സാമൂഹിക യാഥാർത്ഥ്യങ്ങളെ അംഗീകരിക്കാത്ത ബ്രാഹ്മണിസ്റ്റ് വൽക്കരിക്കപ്പെട്ട കമ്മ്യുണിസത്തിന്റെ അപചയം മാത്രമല്ല ദളിത് വിരുദ്ധ നിലപാടുകൾ തുടരാൻ നിർബദ്ധമുള്ള സവർണ്ണ നീതി ബോധവുമാണിത്. ഇത്തരം സമീപനങ്ങൾക്കെതിരെ ജാതി വിരുദ്ധ സമീപനമുള്ള ദളിത് പ്രസ്ഥാനങ്ങളെയും പുരോഗമന പ്രസ്ഥാനങ്ങളെയും സഹകരപ്പിച്ച് സമര പരിപാടികൾ സംഘടിപ്പിക്കും. വടയമ്പാടിയിലെ ഭൂമി പൊതു ഉടമസ്ഥതയിൽ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടും  സമരക്കാരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെയും നാളെ (04/02/18)വയമ്പാടിയിൽ നടക്കുന്ന പ്രതിഷേധ പരിപാടികളിലും ദളിത് ഐക്യ സമിതി നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top