×

കമലഹാസനെ പ്രംശംസിച്ച്‌ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്

ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള വ്യക്തിയാണ് കമലഹാസനെന്ന് രജനീകാന്ത് .ഉത്തരവാദിത്വത്തോടെയും കാര്യപ്രാപ്തിയോടെയും വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹമെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.

കമലഹാസനും താനും വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ഒരു ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നവരാണ്. ജനങ്ങളുടെ ക്ഷേമമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും രജനീകാന്ത് പറഞ്ഞു. ബുധനാഴ്ചയാണ് മക്കള്‍ നീതി മയ്യം എന്ന പേരില്‍ കമലഹാസല്‍ തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചത്.

മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ ഡല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്​രി​വാള്‍, ഡല്‍​ഹി മുന്‍ നി​യമ മ​ന്ത്രി സോ​മ​നാ​ഥ് ഭാ​ര​തി, കര്‍​ഷക നേ​താ​വ് പി.​ആര്‍. പാ​ണ്ഡ്യന്‍ തു​ട​ങ്ങി​യ​വര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി എത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top