×

കണ്ണൂരില്‍ സമാധാന യോഗം ഫെബ്രുവരി 21ന്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തോടെ രാഷ്ട്രീയ സംഘര്‍ഷം തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ ഫെബ്രുവരി 21ന് സമാധാന യോഗം ചേരാന്‍ തീരുമാനം. കലക്ടറേറ്റില്‍ രാവിലെ 10.30നാണ് യോഗം ചേരുക. സര്‍ക്കാറിനെ പ്രതിനിധീകരിച്ച്‌ മന്ത്രി എ.കെ. ബാലന്‍ യോഗത്തില്‍ പങ്കെടുക്കും.

ഷുഹൈബിന്‍റെ കൊലപാതകം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാരോ ജില്ലാ ഭരണകൂടമോ സമാധാന യോഗം വിളിക്കാത്തതില്‍ വന്‍ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. സമാധാന യോഗം വിളിക്കാത്ത നടപടിയില്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top