×

ശ്രീറാമിന്‌ പകരം വന്ന പ്രേംകുമാറിന്റെ മൂക്കിന്‌ താഴെ നിയമ ലംഘനം; സിപിഐക്കാര്‍ അറിഞ്ഞില്ലേ. ? ഹരീഷ്‌ വാസുദേവന്‍

ശ്രീറാം വെങ്കിട്ടരാമന് പകരം വന്ന പുതിയ മൂന്നാര്‍ (ദേവികുളം) സബ് കളക്ടര്‍ പ്രേംകുമാറിന്റെ മൂക്കിന് താഴെ നിയമം ലംഘിച്ചും, നേരത്തേ ശ്രീറാം നല്‍കിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ചും റിസോര്‍ട്ട് നിര്‍മ്മാണം പൊടിപൊടിക്കുന്നെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍. ഹൈക്കോടതി വിധി പോലും ലംഘിച്ച്‌ പുതിയ സബ്കളക്ടര്‍ നിയമലംഘനത്തിനു മൗനാനുവാദം നല്‍കി കൂട്ട് നില്‍ക്കുകയാണെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പള്ളിവാസലില്‍ ഇപ്പോള്‍ പണിപൂര്‍ത്തിയായി വരുന്ന ഒരു റിസോര്‍ട്ടിന്റെ ചിത്രം സഹിതമാണ് ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ശ്രീറാം വെങ്കിട്ടരാമന് പകരം വന്ന പുതിയ മൂന്നാര്‍ (ദേവികുളം) സബ് കളക്ടര്‍ പ്രേംകുമാറിന്റെ മൂക്കിന് താഴെ നിയമം ലംഘിച്ചും, നേരത്തേ ശ്രീറാം നല്‍കിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ചും റിസോര്‍ട്ട് നിര്‍മ്മാണം പൊടിപൊടിക്കുന്നു. ബഹു.ഹൈക്കോടതി വിധി പോലും ലംഘിച്ച്‌ പുതിയ സബ്കളക്ടര്‍ നിയമലംഘനത്തിനു മൗനാനുവാദം നല്‍കി കൂട്ട് നില്‍ക്കുകയാണ്. പള്ളിവാസലില്‍ ഇപ്പോള്‍ പട്ടാപ്പകല്‍ പണി പൂര്‍ത്തിയായി വരുന്ന ഒരു റിസോര്‍ട്ട് ആണ് ചിത്രത്തില്‍.

ഏത് ഉദ്യോഗസ്ഥന്‍ വന്നാലും മൂന്നാറില്‍ നിയമം നടപ്പാക്കുമെന്ന് പറഞ്ഞ റവന്യു മന്ത്രി ശ്രീ.ചന്ദ്രശേഖരനോ ജില്ലയിലെ CPI ക്കാര്‍ക്കോ പോലും ഒരു പരാതിയുമില്ലല്ലോ. CPM കോണ്‍ഗ്രസ് ഇത്യാദികള്‍ നേരത്തേ തന്നെ നിയമലംഘനത്തിനു കൂടെയാണ് എന്നതുകൊണ്ട് അതില്‍ പുതുമയില്ല.

മുഖ്യമന്ത്രിയും റവന്യു മന്ത്രിയും കേള്‍ക്കുന്നുണ്ടോ? മാധ്യമങ്ങളോ?
പ്രേംകുമാര്‍ എലിയെ പിടിക്കുമോ?

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top