×

ആണുങ്ങള്‍ ബോധം കെടുത്തി തട്ടിക്കൊണ്ടു വന്ന് ബീച്ചിലിട്ടതാണെന്ന് അഞ്ചാം ക്ലാസുകാരികള്‍: പോലീസെത്തി ചോദ്യം ചെയ്തപ്പോള്‍ പുറത്തു വന്നത്

കണ്ണൂര്‍: അധ്യാപിക വഴക്കു പറഞ്ഞതിനെത്തുടര്‍ന്ന് സ്കൂളില്‍ നിന്നൊളിച്ചോടിയ അഞ്ചാം €ാസ് വിദ്യാര്‍ത്ഥിനികളെ കണ്ണൂര്‍ ബീച്ചില്‍ നിന്ന് കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കണ്ണൂരിലെ ഒരു ബീച്ചില്‍ രണ്ടു സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ യൂണിഫോമില്‍ കടലില്‍ കളിക്കുന്നത് കണ്ടതോടെയാണ് സംശയം തോന്നിയത്. സമീപവാസിയായ സ്ത്രീ കുട്ടികളോട് തനിച്ചാണോയെന്ന് അന്വേഷിച്ചതോടെ രണ്ട് ആണുങ്ങള്‍ കാറില്‍ തട്ടിക്കൊണ്ടുവന്നതാണെന്ന് പറഞ്ഞു. കാറില്‍ കയറിയ ഉടന്‍ തന്നെ എന്തോ സാധനം മൂക്കില്‍ മണപ്പിച്ചുവെന്നും പിന്നീട് ബോധംപോയെന്നും ബീച്ചിലെ വെള്ളത്തില്‍ കൊണ്ടിട്ടപ്പോഴാണ് ബോധം വന്നതെന്നുമായിരുന്നു കുട്ടികള്‍ പറഞ്ഞത്. സംഭവമറിഞ്ഞതോടെ നാട്ടുകാരും തടിച്ചുകൂടി.

കണ്ണൂരിലെ പിങ്ക് പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസുകാര്‍ ബീച്ചിലെത്തി. കുട്ടികളെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ആദ്യം കുട്ടികള്‍ ഇതുതന്നെ ആവര്‍ത്തിച്ചു. ആവര്‍ത്തിച്ചുള്ള ചോദ്യംചെയ്യലില്‍ കുട്ടികളുടെ കളവ് പൊളിഞ്ഞു. സ്കൂളിലെ അധ്യാപിക വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് ഇറങ്ങിയതാണെന്ന് സമ്മതിച്ചു. തുടര്‍ന്ന് കുട്ടികളെ രക്ഷിതാക്കളുടെ കൂടെ വിട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top