×

നടി സനൂഷയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പിടിയിലായ വ്യക്തി

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ നടി സനൂഷയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പിടിയിലായ വ്യക്തി. യാത്രക്കിടെ ഷുഗര്‍ ലെവല്‍ ഉയര്‍ന്നപ്പോള്‍ അറിയാതെ കൈ തട്ടുകയായിരുന്നു എന്നാണ് പ്രതി തമിഴ്നാട് സ്വദേശി ആന്റോ ബോസിന്റെ വാദം. താന്‍ മനപ്പൂര്‍വമല്ല നടിയെ സ്പര്‍ശിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ബുധനാഴ്ച രാത്രി മാവേലി എക്സ്പ്രസില്‍ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് സനുഷയ്ക്കെതിരെ ആക്രമണമുണ്ടായത്.
അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ അതിക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് സനുഷയുടെ പരാതി.

വടക്കാഞ്ചേരി സ്റ്റേഷനില്‍ വച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പൊലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top