×

വിഷ്ണു ഉണ്ണികൃഷ്ണന്‍- ധര്‍മജന്‍ ടീം വീണ്ടും ഒരുമിക്കുന്നു

കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ ശ്രദ്ധേയരായ വിഷ്ണു ഉണ്ണികൃഷ്ണന്‍- ധര്‍മജന്‍ ടീം വീണ്ടും ഒരുമിക്കുന്ന വികട കുമാരന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി. ചിത്രത്തിന്റെ സംവിധായകന്‍ ബോബന്‍ സാമുവല്‍ തന്റെ ഫെയ്‌സ്ബുക്ക്  പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. റോമന്‍സ് ടീം, കട്ടപ്പനയിലെ ഋതിക് റോഷന്‍ കോമ്പോ എന്നിവ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

റോമന്‍സിന്റെ സംവിധായകന്‍ ബോബന്‍ സാമുവല്‍- തിരക്കഥ ഒരുക്കിയ വൈ വി രാജേഷ് ചാന്ദ് വി ക്രീയേഷന്സിന്റെ ബാനറില്‍ റോമന്‍സ് നിര്‍മ്മിച്ച അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരാണ് ഇപ്പോള്‍ ഈ പുതിയ കംപ്ളീറ്റ് എന്റെര്‍ടെയ്നറുമായി എത്തുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങള്‍ ഒരുക്കുന്ന വികടകുമാരനില്‍ ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിക്കും.

ദീപു ജോസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍.സലിം കുമാര്‍, ഇന്ദ്രന്‍സ്, ബൈജുമഹേഷ്, സുനില്‍ സുഗത, ഷാജു ശ്രീധര്‍, കലാഭവന്‍ ഹനീഫ്, കക്കരവി, ജിനു ഏബ്രഹാം, , ബോസ് വെങ്കിട്ട്, ദേവിക നമ്പ്യാര്‍, സീമാ ജി നായര്‍, ശ്രീലക്ഷ്മി ഗീതാനന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പുനലൂര്‍, തെങ്കാശി, വേളാങ്കണ്ണി, എറണാകുളം എന്നിവിടങ്ങളിലാണ് വികടകുമാരന്‍ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top