×

വരൂ അഭിനയിക്കൂ… ചാക്കോച്ചനൊപ്പം.

കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനേതാക്കളെ തേടുന്നു. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് അവസരം. താല്‍പര്യമുള്ള ആളുകള്‍ ഫോട്ടോയും പെര്‍ഫോമന്‍സ് വീഡിയോയും സഹിതം vaishakcastinghouse@gmail.com എന്ന ഐഡിയില്‍ ഫെബ്രുരി 15 നകം അപേക്ഷിക്കണം.

വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്ത് ജോജി തോമസ് ആണ്. മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ചാ ദിന്‍, പാവാട എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് മാര്‍ത്താണ്ഡന്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top