×

മോഹന്‍ലാല്‍ ചിത്രം നീരാളിയില്‍ നായികയായി മീര ജാസ്മിന്‍

മോഹന്‍ലാലും മീര ജാസ്മിനും നായികാനായകന്മാരായി എത്തിയ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്. എന്നാല്‍ വിവാഹശേഷം സിനിമാരംഗത്തു നിന്ന് മീര അകന്നു നിന്നതോടെ ഇരുവരെയും ഇനി സ്‌ക്രീനില്‍ ഇനി ഒരുമിച്ച് കാണാന്‍ സാധിക്കുമോ എന്ന വിഷമത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത.

അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയില്‍ നായികയായി മീര ജാസ്മിനെത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് മീര വേഷമിടുന്നത്. രണ്ട് നായികമാരാണ് ചിത്രത്തിലുള്ളതെന്ന് മുന്‍പ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പാര്‍വ്വതി നായരാണ് മറ്റൊരു നായികയെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ മീനയുമുണ്ടാകുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മീരയാണ് നായിക.

ആദ്യ ഷെഡ്യൂളില്‍ 15 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് നല്‍കിയിരിക്കുന്നത്. മുംബൈയില്‍ നീരാളിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന നീരാളി ഒരു സ്‌റ്റൈലൈസ്ഡ് ത്രില്ലറാണ്. ഒരു പ്രശസ്ത ബോളിവുഡ് താരവും ഈ പ്രൊജക്ടിന്റെ ഭാഗമാകുമെന്നറിയുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top