×

തുമാരി സുലു തമിഴിലേക്ക്

 തുമാരി സുലു തമിഴിലേക്ക് റീമെയ്ക്ക് ചെയ്യുന്നു. വിദ്യാ ബാലന്‍ അവതരിപ്പിച്ച റോളില്‍ എത്തുന്നത് ജ്യോതികയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജ്, ജ്യോതിക തുടങ്ങിയവര്‍ അഭിനയിച്ച മൊഴി സംവിധാനം ചെയ്ത രാധാ മോഹനാണ് സംവിധായകന്‍. കഴിഞ്ഞ ദിവസം തുമാരി സുലു കണ്ട ജ്യോതിക വിദ്യാ ബാലന്റെ പെര്‍ഫോമന്‍സില്‍ ഏറെ ആകൃഷ്ടയായി എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍, സിനിമ ചെയ്യുന്നത് സംബന്ധിച്ച അന്തിമ അനുവാദം നല്‍കിയിട്ടില്ല.

മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനത്തിലാണ് ജ്യോതിക നിലവില്‍ അഭിനയച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാകുന്നത് അനുസരിച്ചായിരിക്കും അടുത്ത സിനിമ കമ്മിറ്റ് ചെയ്യുന്നത്. ജ്യോതികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ നാച്ചിയാര്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. വളരെ വ്യത്യസ്തമായൊരു വേഷമായിരുന്നു ജ്യോതിക ചിത്രത്തില്‍ കൈകാര്യം ചെയ്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top